• HOME
  • »
  • NEWS
  • »
  • sports
  • »
  • FIFA World Cup Qatar 2022 | ആ പോസ്റ്റര്‍ ഔദ്യോഗികമല്ല, 'ഖത്തര്‍ വെല്‍കംസ് യു' പോസ്റ്റര്‍ പ്രചാരണത്തിനെതിരെ സുപ്രീംകമ്മറ്റി

FIFA World Cup Qatar 2022 | ആ പോസ്റ്റര്‍ ഔദ്യോഗികമല്ല, 'ഖത്തര്‍ വെല്‍കംസ് യു' പോസ്റ്റര്‍ പ്രചാരണത്തിനെതിരെ സുപ്രീംകമ്മറ്റി

ലോകകപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായ് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നാണ് നിർദേശം

  • Share this:
ഖത്തര്‍ ലോകകപ്പിനെത്തുന്നവര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച 'ഖത്തര്‍ വെല്‍കംസ് യു' എന്ന പോസ്റ്റര്‍ വൃാജമാണെന്ന് ലോകകപ്പ് പ്രാദേശിക സംഘാടക സമിതി. പോസ്റ്ററില്‍ ഇന്‍ഫോഗ്രാഫിക്സ് ഉപയോഗിച്ച് നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ വസ്തുതാപരമായ തെറ്റുകളുണ്ടെന്നും പോസ്റ്റര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചതല്ലെന്നും സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി.

മദ്യപാനം, സ്വവർഗാനുരാഗം, ഡേറ്റിങ്, തുടങ്ങിയവയൊന്നും രാജ്യത്ത് അനുവദിക്കില്ലെന്ന് അറിയിച്ചുള്ള ഇൻഫോഗ്രാഫിക്സ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനവും ട്രോളുകളും നേരിട്ടിരുന്നു. ഇതോടെ  ഖത്തറിലെ നിയന്ത്രണങ്ങളെക്കുറിച്ച് ഫുട്ബോൾ ആരാധകർക്കിടയിൽ ആശയക്കുഴപ്പമായി.  ഇത് ശ്രദ്ധയിൽപെട്ടതോടെയാണ്  ടൂർണമെന്‍റിന്‍റെ സംഘാടകരായ  സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി കാര്യങ്ങൾക്ക് വ്യക്തത വരുത്തിയത്.

ഖത്തര്‍ ലോകകപ്പിനെത്തുന്നവര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ എന്ന പേരില്‍ പ്രചരിച്ച പോസ്റ്റര്‍


ഇത്തരത്തിലൊരു ഇൻഫോഗ്രാഫിക്സ് സുപ്രിം കമ്മിറ്റിയോ മറ്റ് ഔദ്യോഗിക കേന്ദ്രങ്ങളോ പുറത്തിറക്കിയിട്ടില്ല.  അതിൽ വസ്തുതാപരമായ തെറ്റുകളുണ്ടെന്നും സുപ്രീം കമ്മിറ്റി ചൂണ്ടിക്കാട്ടി. ലോകകപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായ് ഔദ്യോഗിക കേന്ദ്രങ്ങളെ മാത്രം ആശ്രയിക്കണമെന്നാണ് നിർദേശം. വൈകാതെ സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും ഫിഫ വേൾഡ് കപ്പ് 2022 ഉം ഫിഫ യും വിശദമായ ഫാൻ ഗൈഡ് പുറത്തിറക്കും.





ഇതോടെ ആശയക്കുഴപ്പം പൂർണമായി ഇല്ലാതാകുമെന്നാണ് വിലയിരുത്തൽ. ലോകകപ്പ് സമയത്ത് രാജ്യത്തിന്‍റെ സഹിഷ്ണുതയും തുറന്ന സമീപനവും ഫുട്ബോൾ ആരാധകർക്ക്  നേരിട്ട് അനുഭവിച്ചറിയാൻ കഴിയുമെന്നും സുപ്രിം കമ്മിറ്റി വ്യക്തമാക്കി.
Published by:Arun krishna
First published: