32 ദിവസത്തിന് ശേഷം റൊണാൾഡീഞ്ഞോ ജയിൽ മോചിതനായി; ഇനി വീട്ടുതടങ്കലിൽ

കഴിഞ്ഞ മാസമാണ് റോണോൾഡീഞ്ഞോയേയും സഹോദരനേയും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനെ തുടർന്ന് പിടികൂടുന്നത്. 1.3 മില്യൺ യൂറോയും ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.

News18 Malayalam | news18-malayalam
Updated: April 8, 2020, 10:36 AM IST
32 ദിവസത്തിന് ശേഷം റൊണാൾഡീഞ്ഞോ ജയിൽ മോചിതനായി; ഇനി വീട്ടുതടങ്കലിൽ
Ronaldinho
  • Share this:
വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിനെ തുടർന്ന് ജയിലിലായ മുൻ ബ്രസീലിയൻ ഫുട്ബോൾ താരം റോണാൾഡീഞ്ഞോ ജയിൽ മോചിതനായി. 32 ദിവസങ്ങൾക്ക് ശേഷമാണ് താരം ജയിൽ മോചിതനാകുന്നത്. വ്യാജ പാസ്പോർട്ടുമായി പാരാഗ്വയിൽ വച്ചാണ് താരം പിടിയിലായത്.

വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് ആറ് മാസത്തേക്കാണ് റൊണാൾഡീഞ്ഞോയെ ശിക്ഷിച്ചത്. എന്നാൽ കൊറോണ ഭീതിയെ തുടർന്ന് ഒരു മാസത്തിന് ശേഷം താരത്തെ ജയിൽ മോചിതനാക്കി. ബാക്കിയുള്ള ശിക്ഷാകാലം വീട്ടുതടങ്കലിൽ കഴിയണം.

കഴിഞ്ഞ മാസമാണ് റോണോൾഡീഞ്ഞോയേയും സഹോദരനേയും വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തതിനെ തുടർന്ന് പിടികൂടുന്നത്. 1.3 മില്യൺ യൂറോയും ഇവരിൽ നിന്ന് പിഴ ഈടാക്കിയിരുന്നു.

ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ടാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെയും സഹോദരൻ റോബർട്ട് ഡി അസീസിനെയും അറസ്റ്റ് ചെയ്തത്.
BEST PERFORMING STORIES: 64 മരണം; ആയിരത്തിൽ അധികം രോഗികൾ; കോവിഡിൽ വിറങ്ങലിച്ച് മഹാരാഷ്ട്ര [NEWS] നീതിന്യായ യോഗങ്ങൾ ചേരുന്നത് മെയ് 31 വരെ നിർത്തിവെച്ച് അന്താരാഷ്ട്ര കോടതി [NEWS]യുഎഇയിൽ മരണസംഖ്യ 12 ആയി; ആകെ വൈറസ് ബാധിതർ 2359 [PHOTO]

പരിസ്ഥിതി കുറ്റകൃത്യങ്ങളുടെ പേരിൽ 2018 ലാണ് റൊണാൾഡീഞ്ഞോയുടെ പാസ്പോർട്ട് കണ്ടുകെട്ടിയത്.

2005 ലെ ബാലൺ ഡി ഓർ ജേതാവായ റൊണാൾഡീഞ്ഞോ എക്കാലത്തേയും മികച്ച ഫുട്ബോളറായാണ് ആരാധകർ കാണുന്നത്. 2018ലാണ് അദ്ദേഹം സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചത്.

ബാഴ്സലോണ, എസി മിലാൻ തുടങ്ങിയ മുൻനിര ക്ലബുകളിലും കളിച്ചിട്ടുള്ള താരം ബ്രസീലിനായി ലോകകപ്പ് കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
First published: April 8, 2020, 10:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading