• HOME
  • »
  • NEWS
  • »
  • sports
  • »
  • Death | മരണവാർത്ത നിഷേധിച്ച് മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി; പ്രശസ്ത ഫുട്ബോൾ ഏജന്‍റ് മിനോ റയോള അന്തരിച്ചു

Death | മരണവാർത്ത നിഷേധിച്ച് മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങി; പ്രശസ്ത ഫുട്ബോൾ ഏജന്‍റ് മിനോ റയോള അന്തരിച്ചു

ഏപ്രിൽ 28നാണ് റയോളയുടെ മരവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഇതിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് റയോള രംഗത്തെത്തിയിരുന്നു

Mino-Raiola

Mino-Raiola

  • Share this:
    റോം: യൂറോപ്പിലെ അറിയപ്പെടുന്ന ഫുട്ബോൾ ഏജന്‍റായ മിനോ റയോള അന്തരിച്ചു. മരണവാർത്ത നിഷേധിച്ച് ട്വിറ്ററിൽ പോസ്റ്റിട്ട് മണിക്കൂറുകൾക്കകമാണ് റയോള അന്തരിച്ചത്. ഏപ്രിൽ 28നാണ് റയോളയുടെ മരവാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ ഇതിനെതിരെ അതിരൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് റയോള രംഗത്തെത്തിയിരുന്നു.

    സ്വീഡീഷ് താരം സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ ഫ്രഞ്ച് താരം പോൾ പോഗ്ബ, ബൊറൂസിയ താരം എർലിങ് ഹോളണ്ട്, പി.എസ്.ജിയുടെ ഇറ്റാലിയൻ താരം മാർക്കോ വെറാറ്റി, ഗോൾ കീപ്പർ ജിയാൻലൂജി ജോണരുമ എന്നീ കളിക്കാരുടെ ഏജന്‍റാണ് റയോള.

    കളി വേറെ, സൗഹൃദം വേറെ; മത്സര ശേഷം കർണാടക കോച്ച് വിബി തോമസിനെ ചേർത്തു പിടിച്ച് കേരള പരിശീലകൻ ബിനോ ജോർജ് 

    സന്തോഷ് ട്രോഫിയിൽ (Santosh Trophy)കേരള-കർണാടക സെമി ഫൈനൽ (kerala vs karnataka semi final) മറ്റൊരർത്ഥത്തിൽ രണ്ട് തൃശ്ശൂരുകാർ തമ്മിലുള്ള തന്ത്രങ്ങളുടെ പോരാട്ടം കൂടിയായിരുന്നു. കേരള ടീമിന്റെ പരിശീലകൻ ബിനോ ജോർജിന്റേയും കർണാടക പരിശീലകൻ വിബി തോമസിന്റേയും. ജയം കൂടെ നിന്നത് കേരളത്തിൻറെ ആശാൻ ബിനോ ജോർജിനൊപ്പം. തോൽവിയിൽ നിരാശനായി നിന്ന കർണാടകയുടെ പരിശീലകനും സുഹൃത്തുമായ വിബി തോമസിനെ കെട്ടിപ്പിടിക്കുകയായിരുന്നു  ബിനോ ജോർജ് ആദ്യം ചെയ്തത്.‌

    കളി തോറ്റതിൽ നിരാശ ഉണ്ടെന്ന് പറഞ്ഞാണ് വിബി തോമസ് പറഞ്ഞു തുടങ്ങിയത്. "എനിക്ക് നല്ല വിഷമം ഉണ്ട്. ഇനി കപ്പ് അടിക്കാൻ ഉള്ള ഭാഗ്യം ബിനോ ജോർജിന് ഉണ്ടാകട്ടെ. നല്ല ടഫ് മാച്ചാകും. എതിരാളി ആരായാലും കേരളത്തിന് ജയിക്കാൻ കഴിയട്ടെ."

    " ഞങ്ങളെ പഠിപ്പിച്ച കോച്ച് പറഞ്ഞത് ബന്ധം വേറെ, കളി വേറെ എന്നാണ്. ഈ ഒരു കൂടിക്കാഴ്ച ഞങ്ങൾ മുമ്പേ പറഞ്ഞിരുന്നത് ഫൈനലിൽ ഏറ്റുമുട്ടും എന്നായിരുന്നു. പക്ഷേ എന്തോ നിർഭാഗ്യം വിബിയുടെ ടീമിന് ഉണ്ടായി എന്നാണ് ഞാൻ കരുതുന്നത്". ബിനോ ജോർജ് പറഞ്ഞു.

    Also Read-ജെസിന്‍ അഞ്ച്; ഏഴഴകില്‍ കേരള! കര്‍ണാടകയെ 7-3ന് തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍

    "ഞങ്ങൾ ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവരാണ്. എന്റെ വീട്ടിൽ നിന്നും കഷ്ടി അരകിലോമീറ്റർ മാത്രമാണ് വിബിയുടെ വീട്ടിലേക്ക് ഉള്ളത്. എന്റെ അമ്മ ഇപ്പോൾ വിളിച്ചപ്പോൾ ആദ്യം ചോദിച്ചത് വിബിയെ കണ്ടിരുന്നോ എന്നാണ്. കളി വേറെ ബന്ധം വേറെ.  ഇവന്റെ മമ്മിയുടെ അടുത്ത് ഞാൻ പറഞ്ഞിട്ടുണ്ട്, കളി കേരളത്തിൽ ആണ് അതുകൊണ്ട് കപ്പ് ഞങ്ങൾക്ക് വേണം എന്നൊക്കെ. ഇതൊക്കെ ഞങ്ങൾ പറഞ്ഞതാണ്. ജനങ്ങളുടെ പിന്തുണ നൽകിയ ഊർജത്തിലാണു ഒരു ഗോളിന് പിന്നിൽ നിന്ന മത്സരം ഇതുപോലെ വിജയിക്കാൻ കഴിഞ്ഞത്". ബിനോ ജോർജ് പറയുന്നു.

    "ഗോളുകൾ എങ്ങനെ വീണു എന്നത് പരിശോധിക്കും. അക്രമിച്ചു കളിക്കുക എന്നതായിരുന്നു തന്ത്രം. അത് ഫലപ്രദമായി നടപ്പാക്കി. ജെസിനെ കളത്തിൽ ഇറക്കിയത് നിർണായക സമയത്താണ്. ജെസിൻ നന്നായി കളിച്ചു. ഇനി എതിരാളി ആരാണ് എന്ന് അറിയട്ടെ. അതിന് അനുസരിച്ച് തന്ത്രങ്ങൾ മെനയും". ബിനോ ജോർജ് കൂട്ടിച്ചേർത്തു.
    Published by:Anuraj GR
    First published: