News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 2, 2021, 8:23 AM IST
Team India Restuarant
മെൽബൺ; ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയയാളാണ് നവൽദീപ് സിങ് എന്ന ഇന്ത്യക്കാരനും കുടുംബവും. കടുത്ത ക്രിക്കറ്റ് ആരാധകൻ കൂടിയായ നവൽദീപ് സിങിന്റെ ജീവിതത്തിൽ മറക്കാനാകാത്ത ദിവസമായിരുന്നു 2021 ജനുവരി ഒന്ന്. പുതുവർഷ ദിനത്തിൽ ഭാര്യയ്ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാനാണ് അദ്ദേഹം മെൽബണിലെ റെസ്റ്റോറന്റിലെത്തിയത്. എന്നാൽ അവിടെ തൊട്ടടുത്ത ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിച്ചവരെ കണ്ടപ്പോൾ അദ്ദേഹം ശരിക്കും അത്ഭുതപ്പെട്ടു. താൻ ഏറെ ആരാധനയോടെ കാണുന്ന ഇന്ത്യ ക്രിക്കറ്റർമാരുടെ ഒരു സംഘമാണ് അവിടെയുണ്ടായിരുന്നത്. രോഹിത് ശർമ്മ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ, നവദീപ് സൈനി എന്നിവർ.
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ റിഷഭ് പന്ത്, ശുബ്മാൻ ഗിൽ, നവദീപ് സൈനി, രോഹിത് ശർമ എന്നിവർ എതിർവശത്തെ ടേബിളിൽ ഇരിക്കുന്ന ഒരു ഹ്രസ്വ വീഡിയോ ആദ്യം നവൽദീപ് സിങ് പോസ്റ്റ് ചെയ്തു.. 'എന്റെ തൊട്ടടുത്ത ടേബിളിൽ രോഹിത് ശർമ്മ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ, നവദീപ് സൈനി എന്നിവർ ഇരിക്കുന്നു'- ഇതാണ് നവൽദീപ് സിങ് ട്വീറ്റ് ചെയ്തത്.
ആദ്യമൊന്നും താരങ്ങളോട് സംസാരിക്കാൻ നവൽദീപിന് കഴിഞ്ഞില്ല. എന്നാൽ അവരെ കൂടുതൽ സമയം കണ്ടുകൊണ്ടിരിക്കാനായി നവൽദീപ് കൂടുതൽ ഭക്ഷണം ഓർഡർ ചെയ്തു. ഒടുവിൽ ക്രിക്കറ്റർമാർ അറിയാതെ അവരുടെ ഭക്ഷണത്തിന്റെ ബില്ലും നവൽദീപ് അടച്ചു. “അവർക്ക് അറിയില്ല, പക്ഷേ ഞാൻ അവിടെ ടേബിൾ ബിൽ അടച്ചു :). എന്റെ സൂപ്പർതാരങ്ങൾക്കായി ഞാൻ അത്രയെങ്കിലും ചെയ്യണമല്ലോ ”, ബില്ലിന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നവൽദീപ് ട്വിറ്ററിൽ കുറിച്ചു.
“ഞാൻ ബിൽ അടച്ചതായി അവർ അറിഞ്ഞപ്പോൾ .. രോഹിത് ശർമ്മ പറഞ്ഞു, ഭാജി ഞങ്ങളുടെ കാശ് നൽകേണ്ടിയിരുന്നില്ല എന്ന്. പന്ത് എന്നെ കെട്ടിപ്പിടിച്ച് സെൽഫിയുമെടുത്തു”. “പോകുന്നതിനുമുമ്പ് എന്റെ ഭാര്യയോട് പന്ത് ഇങ്ങനെ പറഞ്ഞു - ഉച്ചഭക്ഷണത്തിന് നന്ദി ഭാഭി ജി,”. എന്നാൽ ക്രിക്കറ്റ് താരങ്ങളുമൊത്ത് ഫോട്ടോയെടുത്തെങ്കിലും ആ ചിത്രം നവൽദീപ് സിങ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടില്ല.
Published by:
Anuraj GR
First published:
January 2, 2021, 8:23 AM IST