• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

പിച്ചിലേക്ക് ഓടിയെത്തി; മുട്ടിലിരുന്ന് റൊണാൾഡോയോട് അഭ്യർഥിച്ച് ആരാധകൻ: പിന്നീട് സംഭവിച്ചത്

റൊണാൾഡോ 7 എന്നെഴുതിയ റയൽ മാഡ്രിഡ് ഷർട്ട് ധരിച്ച ആരാധകൻ പിച്ചിലേക്ക് ഓടിയെത്തുകയായിരുന്നു

news18-malayalam
Updated: September 12, 2019, 2:39 PM IST
പിച്ചിലേക്ക് ഓടിയെത്തി; മുട്ടിലിരുന്ന് റൊണാൾഡോയോട് അഭ്യർഥിച്ച് ആരാധകൻ: പിന്നീട് സംഭവിച്ചത്
ronaldo
news18-malayalam
Updated: September 12, 2019, 2:39 PM IST
ലിത്വാനിയയ്ക്കെതിരായ യൂറോ 2020 യോഗ്യത മത്സരത്തിനിടെ പോർച്ചുഗീസ് താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ അടുത്തേക്ക് ഓടിയെത്തി റയൽ മാഡ്രിഡ് ആരാധകൻ. പിച്ചിലെത്തിയ ആരാധകൻ മുട്ടിലിരുന്ന് റൊണാൾഡോയ്ക്കൊപ്പം ഒരു സെൽഫിയും അഭ്യർഥിച്ചു.

മത്സരത്തിന്റെ 79ാം മിനിറ്റിലാണ് സംഭവം. മത്സരത്തിൽ തന്റെ നാലാം ഗോൾ നേടിയ അടുത്ത നിമിഷമായിരുന്നു ആരാധകൻ റൊണാൾഡോയ്ക്ക് അരികിലേക്ക് എത്തിയത്.

also read:മോശം റോഡുകളല്ല, സുരക്ഷിതമായ നല്ല റോഡുകളാണ് അപകടം ഉണ്ടാക്കുന്നത്: കര്‍ണാടക ഉപമുഖ്യമന്ത്രി

റൊണാൾഡോ 7 എന്നെഴുതിയ റയൽ മാഡ്രിഡ് ഷർട്ട് ധരിച്ച ആരാധകൻ പിച്ചിലേക്ക് ഓടിയെത്തുകയായിരുന്നു. ഒരു മുട്ട് തറയിൽ ഊന്നി കൈകൾ ഉയർത്തി റൊണാൾഡോയോട് എന്തോ അഭ്യർഥിക്കുന്നതും കാണാം. പിന്നീടാണ് വ്യക്തമായത് ഒരു ഫോട്ടോയെടുക്കാനാണ് ആരാധകൻ അഭ്യർഥിച്ചതെന്ന്.

അതേസമയം ആരാധകനെ റൊണാൾഡോ നിരാശനാക്കിയില്ല. ആരാധകന്റെ തോളിൽ കൈയ്യിട്ട് ആരാധകനൊപ്പം ഫീൽഡിലൂടെ നടന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുന്നതുവരെ റൊണാള്‍ഡോ ആരാധകനൊപ്പം നടക്കുന്നുണ്ട്.ഒടുവിൽ ജെഴ്സിയിൽ ഓട്ടോഗ്രാഫ് നൽകിയാണ് റൊണാൾഡോ ആരാധകനെ പറഞ്ഞയച്ചത്.

First published: September 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...