• HOME
  • »
  • NEWS
  • »
  • sports
  • »
  • അന്ന് രണ്ടുകാലും ഒടിഞ്ഞ് വീൽചെയറിൽ; കരിയർ അവസാനിച്ചെന്ന് കരുതിയിടത്ത് നിന്ന് തിരിച്ചെത്തിയ നിക്കോളാസ് പൂരാൻ

അന്ന് രണ്ടുകാലും ഒടിഞ്ഞ് വീൽചെയറിൽ; കരിയർ അവസാനിച്ചെന്ന് കരുതിയിടത്ത് നിന്ന് തിരിച്ചെത്തിയ നിക്കോളാസ് പൂരാൻ

2015 ജനുവരിയിലുണ്ടായ കാറപകടത്തിൽ കാലുകൾക്ക് ഗുരുതര പരിക്കേറ്റതോടെ പൂരാന്റെ കരിയർ അവസാനിച്ചതായി പലരും വിധിയെഴുതി

നിക്കോളാസ് പൂരാൻ

നിക്കോളാസ് പൂരാൻ

  • News18
  • Last Updated :
  • Share this:
    ശ്രീലങ്കയ്ക്കെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തിൽ 118 റൺസെടുത്ത വിൻഡീസ് ബാറ്റ്സ്മാൻ നിക്കോളാസ് പൂരാൻ ആണ് ഇപ്പോൾ കളിപ്രേമികളുടെ സംസാരവിഷയം. പൂരാനെ പുറത്താക്കി ശ്രീലങ്ക മത്സരം സ്വന്തമാക്കിയെങ്കിലും ലങ്കയ്ക്കും വിജയത്തിനും ഇടയിൽ പൂരാൻ വൻമതിലുയര്‍ത്തിയിരുന്നു. ഇതേ പൂരാൻ ഒരിക്കൽ ക്രിക്കറ്റിനോട് വിടപറയാൻ വരെ ഒരുങ്ങിയ താരമാണെന്ന് അറിയണം. 2015 ജനുവരിയിൽ ഉണ്ടായ അപകടത്തെ തുടര്‍ന്ന് വീൽചെയറിലായ പൂരാന്റെ കളി ജീവിതം അവസാനിച്ചുവെന്ന് പലരും വിധിയെഴുതി. അവിടെ നിന്ന് ഫിനിക്സ് പക്ഷിയെ പോലെ ഉയിർത്തേഴുന്നറ്റ പൂരാനാണ് ഇന്നലെ ലോകകപ്പിൽ ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചത്. കാലുകളിൽ രണ്ട് പ്രധാന ശസ്ത്രക്രിയകൾക്ക് വിധേയനായ പൂരാന്റെ ജീവിതം മാസങ്ങളോളം വീൽ ചെയറിലായിരുന്നുവെന്ന് അറിയുമ്പോഴാണ് ഈ ഇന്നിങ്സിന്റെ മൂല്യം വർധിക്കുന്നത്.

    2015 ജനുവരിയിൽ പരിശീനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് പൂരാന് കാറപകടമുണ്ടായതും ഗുരുതരമായി പരിക്കേൽക്കുന്നതും. പിറ്റേദിവസം ആശുപത്രിയിൽ കണ്ണുതുറന്നപ്പോൾ പ്ലാസ്റ്ററിട്ട കാലുകളാണ് പൂരാൻ ആദ്യം കണ്ടത്. ഇനി ക്രിക്കറ്റ് കളിക്കാൻ സാധിക്കുമോ എന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഡോക്ടർപോലും വിധി പ്രസ്താവിച്ചു. എന്നാൽ ഇവിടെ നിന്നെല്ലാം നിശ്ചയദാർഢ്യവും കഠിനാധ്വാനവും കൊണ്ട് അക്ഷരാർത്ഥത്തിൽ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു പൂരാൻ.

    തിങ്കളാഴ്ച നടന്ന മത്സരത്തിൽ 339 റൺസിന്റെ വിജയലക്ഷ്യം വിൻഡീസ് മറികടന്നിരുന്നുവെങ്കിൽ അതു ലോകകപ്പ് ചരിത്രത്തിൽ പിന്തുടർന്നുനേടുന്ന ഏറ്റവും വലിയ വിജയമായി മാറുമായിരുന്നു. അതിൽ വിജയിച്ചില്ലെങ്കിലും പൂരാനും ഫാബിയൻ അല്ലെനും കളിയുടെ ഏതാണ്ട് അവസാനത്തെ മഴുവൻ സമയവും ജയപ്രതീക്ഷ നിലനിർത്തി. തോറ്റെങ്കിലും രണ്ടു പേരുടെയും ഇന്നിങ്സുകളെ വാനോളം പുകഴ്ത്തുകയാണ് സോഷ്യൽമീ‍ഡിയയിൽ ആരാധകർ. 2015ൽ പ്ലാസ്റ്ററിട്ടു കിടക്കുന്ന ഫോട്ടോയും ഇന്നലത്തെ കളിയിൽ സെഞ്ചുറി നേടിയ ചിത്രവും ചേർത്ത് വച്ചാണ് പലരും പൂരാന് ആശംസകൾ നേരുന്നത്.

    തിങ്കളാഴ്ചത്തെ മത്സരത്തിന് മുന്നോടിയായി ആകെ എട്ട് ഏകദിന മത്സരങ്ങളുടെ അനുഭവസമ്പത്ത് മാത്രമാണ് പൂരാന് ഉണ്ടായിരുന്നത്. ഒരുവശത്ത് വിക്കറ്റുകൾ നിരനിരയായി വീഴുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന് 103 പന്തിൽ 11 ഫോറും നാല് സിക്സും സഹിതമാണ് പൂരാൻ 118 റൺസെടുത്തത്.

    First published: