'മഞ്ഞപ്പട'യുടെ ജേഴ്സി ഇനി ആരാധകർക്ക് ഡിസൈൻ ചെയ്യാം; പുതിയ പരീക്ഷണവുമായി കേരള ബ്ലാസ്റ്റേഴ്സ്

വിജയിക്ക് ടീമിനൊപ്പം ഔദ്യോഗിക ജേഴ്സി അവതരിപ്പിക്കൽ  ചടങ്ങിൽ പങ്കാളിയാകാനുള്ള അവസരം ലഭിക്കും.

News18 Malayalam | news18-malayalam
Updated: July 17, 2020, 10:53 PM IST
'മഞ്ഞപ്പട'യുടെ ജേഴ്സി ഇനി ആരാധകർക്ക് ഡിസൈൻ ചെയ്യാം; പുതിയ പരീക്ഷണവുമായി കേരള ബ്ലാസ്റ്റേഴ്സ്
blasters jersey
  • Share this:
കൊച്ചി: ഐ‌എസ്‌എൽ സീസൺ 7-ലേക്കായുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ജേഴ്സികൾ ഡിസൈൻ ചെയ്യാൻ ആരാധകർക്ക് അവസരമൊരുക്കി കെബിഎഫ്‌സി. ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങൾ മത്സരത്തിൽ ധരിക്കുന്നത്തിനുള്ള ക്ലബ്ബിന്റെ ഔദ്യോഗിക മൂന്നാം കിറ്റ് ജേഴ്സി ഡിസൈൻ ചെയ്യാനുള്ള അവസരമാണ് ആരാധകർക്ക് ഇതിലൂടെ ലഭിക്കുക.

കോവിഡ് 19 മഹാമാരിയുടെ സമയത്ത് സഹജീവികളുടെ സുരക്ഷയ്ക്കായി ജീവൻ പണയപ്പെടുത്തി അക്ഷീണം പ്രവർത്തിക്കുന്ന  മുൻ‌നിര പ്രവർത്തകരോട് നന്ദി പ്രകടിപ്പിക്കുന്നതിനായുള്ള  ക്ലബിന്റെ കാമ്പെയ്‌നായ  #സല്യൂട്ട്ഔർഹീറോസ് #SaluteOurHeroes എന്നതായിരിക്കും ജേഴ്സി രൂപകൽപ്പനയുടെ തീം.  ഈ കിറ്റ് അവരുടെ ധീരമായ ഹൃദയങ്ങൾക്ക് ഒരു ആദരവ് അർപ്പിക്കുന്നതാകും.  2020 ജൂലൈ 17 മുതൽ 26രെ മത്സരത്തിനായി ഡിസൈനുകൾ സമർപ്പിക്കാം.  തിരഞ്ഞെടുത്ത ഡിസൈൻ ഐ‌എസ്‌എൽ സീസൺ 7നായുള്ള ക്ലബിന്റെ  മൂന്നാമത്തെ ഔദ്യോഗിക കിറ്റ് ആയി തിരഞ്ഞെടുക്കപ്പെടും. വിജയിക്ക് ടീമിനൊപ്പം ഔദ്യോഗിക ജേഴ്സി അവതരിപ്പിക്കൽ  ചടങ്ങിൽ പങ്കാളിയാകാനുള്ള അവസരം ലഭിക്കും.

ഈ മത്സരത്തിന്റെ ഭാഗമാകുന്നത് വളരെ ലളിതമാണ്.  മുകളിൽ പറഞ്ഞ തീമിനെ അടിസ്ഥാനമാക്കി ഒരു ജേഴ്സി രൂപകല്പന ചെയ്യുകയും,  അന്തിമ രൂപകൽപ്പനഅവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ#സല്യൂട്ട്ഔർഹീറോസ് #SaluteOurHeroes എന്ന ക്ലബ്ബിന്റെ ഹാഷ്‌ടാഗ് ഉപയോഗിച്ച്   അപ്‌ലോഡ് ചെയ്യുകയുമാണ് ഒരു ആരാധകൻ ചെയ്യേണ്ടത്.
TRENDING:ആശങ്കയൊഴിയുന്നില്ല, ഇന്ന് 791 പേർക്ക് കോവിഡ്; സമ്പർക്കം 532[NEWS]സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്
[NEWS]
എഴുത്തുകാരൻ സുധാകർ മംഗളോദയം അന്തരിച്ചു[NEWS]
കൂടാതെ ഡിസൈനുകൾ  ജെപിഇജി,  പിഎൻജി,  അല്ലെങ്കിൽ പിഡിഎഫ് ഫോർമാറ്റിൽ (JPEG/PNG/PDF)info@kbfcofficial.com ലേക്ക് ഇമെയിൽ ചെയ്യാം. ഡിസൈൻ മാർഗ്ഗനിർദേശങ്ങൾ ക്ലബ്ബിന്റെ ഔദ്യോഗിക വെബ്സൈറ്റായ  https://blog.keralablastersfc.in/kit-design-contest/ യിൽ ലഭ്യമാണ്.
Published by: Anuraj GR
First published: July 17, 2020, 10:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading