'ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ' ജഡേജയെ പുകഴ്ത്തി മഞ്ജരേക്കര്‍; മറുപടിയുമായി ആരാധകര്‍

ട്രോളുകളിലൂടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്

news18
Updated: July 6, 2019, 7:23 PM IST
'ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലേ' ജഡേജയെ പുകഴ്ത്തി മഞ്ജരേക്കര്‍; മറുപടിയുമായി ആരാധകര്‍
jadeja
  • News18
  • Last Updated: July 6, 2019, 7:23 PM IST
  • Share this:
ലീഡ്‌സ്: കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ജഡേജയെ വിമര്‍ശിച്ചതും മറുപടിയുമായി ജഡേജ രംഗത്തെത്തിയതുമായിരുന്നു. വാലും തലുയുമില്ലാത്ത കളിക്കാരന്‍ എന്നു പറഞ്ഞായിരുന്നു ജഡേജയെ മഞ്ജരേക്കര്‍ വിമര്‍ശിച്ചത്. എന്നാല്‍ ഇതിനു മറുപടിയുമായി രംഗത്തെത്തിയ ജഡേജ താങ്കള്‍ കരിയറില്‍ കളിച്ചതിന്റെ ഇരട്ടി മത്സരങ്ങള്‍ താന്‍ കളിച്ചിട്ടുണ്ടെന്നും ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുകയാണെന്നും മറുപടി നല്‍കുകയും ചെയ്തിരുന്നു.

ഇന്നത്തെ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ട ജഡേജ തന്റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടിയപ്പോള്‍ കമന്ററി ബോക്‌സിലുണ്ടായിരുന്ന മഞ്ജരേക്കര്‍ സ്ട്രീറ്റ് സ്മാര്‍ട്ട് ക്രിക്കറ്റര്‍ എന്ന് വിശേഷണവുമായാണ് രംഗത്തെത്തിയത്. എന്നാല്‍ തങ്ങളുടെ പ്രിയ താരത്തെ വിമര്‍ശിച്ചിരുന്ന മഞ്ജരേക്കര്‍ പെട്ടെന്ന് നിറം മാറിയത് ആരാധകര്‍ വെറുതെ വിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളിലൂടെയാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

Also Read: മുന്‍നിര തകര്‍ന്ന ലങ്കയെ പിടിച്ചുയര്‍ത്തി മാത്യൂസിന്റെ സെഞ്ച്വറി; ഇന്ത്യക്ക് 265 റണ്‍സ് വിജയലക്ഷ്യംFirst published: July 6, 2019, 7:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading