നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • James Pattinson |ബാറ്റ്‌സ്മാന് നേരെ ജെയിംസ് പാറ്റിന്‍സണിന്റെ അനാവശ്യ ഏറ്; വിമര്‍ശനം ശക്തം, വീഡിയോ

  James Pattinson |ബാറ്റ്‌സ്മാന് നേരെ ജെയിംസ് പാറ്റിന്‍സണിന്റെ അനാവശ്യ ഏറ്; വിമര്‍ശനം ശക്തം, വീഡിയോ

  ക്രീസില്‍ തന്നെ നില്‍ക്കുകയായിരുന്ന ഹ്യൂസിന് നേരെ പാറ്റിന്‍സണ്‍ പന്ത് ശക്തിയില്‍ എറിയുകയായിരുന്നു.

  Credit: twitter

  Credit: twitter

  • Share this:
   ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ ഓസ്ട്രേലിയയുടെ മുന്‍ താരം ജയിംസ് പാറ്റിന്‍സണിന്റെ(James Pattinson) ഒരു അനാവശ്യ ഏറാണ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ചൂടുള്ള ചര്‍ച്ച. സൗത്ത് വെയില്‍സ് നായകന്‍ ഡാനിയല്‍ ഹ്യൂസിന്(Daniel Hughes) നേരെയായിരുന്നു പാറ്റിന്‍സണിന്റെ അപകടകരമായ ഏറ്.

   വിക്ടോറിയന്‍ താരമാണ് പാറ്റിന്‍സണ്‍. 64 റണ്‍സുമായി മികച്ച രീതിയില്‍ കളിക്കുകയായിരുന്നു ഹ്യൂസ്. പാറ്റിന്‍സണിന്റെ ഒരു പന്തിന് ഹ്യൂസ് പ്രതിരോധിച്ചു. പന്ത് നേരെ പോയത് ബൗളറുടെ അടുത്തേക്ക് തന്നെയാണ്. എന്നാല്‍ ക്രീസില്‍ തന്നെ നില്‍ക്കുകയായിരുന്ന ഹ്യൂസിന് നേരെ പാറ്റിന്‍സണ്‍ പന്ത് ശക്തിയില്‍ എറിയുകയായിരുന്നു. പന്ത് ഹ്യൂസിന്റെ കാലില്‍ കൊണ്ടു.


   ശക്തമായ ഏറ് ആയതിനാല്‍ ഹ്യൂസിന് പരിക്ക് പറ്റി. കളി അല്‍പ നേരം തടസപ്പെട്ടു. പിന്നാലെ ഇരുവരും തമ്മില്‍ വാക് തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. രൂക്ഷവിമര്‍ശനമാണ് ട്വിറ്ററില്‍ ഉയരുന്നത്. മാന്യതക്ക് നിരക്കാത്ത കളിയാണ് പാറ്റിന്‍സണിന്റേതെന്നാണ് വിമര്‍ശനം.


   രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് അടുത്തിടെയാണ് പാറ്റിന്‍സണ്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഡിസംബര്‍ ആഷസ് ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെയായിരുന്നു പാറ്റിന്‍സണിന്റെ വിരമിക്കല്‍. കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും പുതിയ പേസര്‍മാരെ വളത്തിയെടുക്കാനും വേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്ന് 31കാരനായ പാറ്റിന്‍സണ്‍ പറഞ്ഞിരുന്നത്.

   Akshay Karnewar |ടി20യില്‍ നാല് ഓവറും മെയ്ഡന്‍! ലോക റെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍

   സയിദ്ദ് മുഷ്താഖ് അലി ടി20 (Syed Mushtaq Ali Trophy) ടൂര്‍ണമെന്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ലോക റെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍ (Akshay Karnewar). മണിപ്പൂരിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വിദര്‍ഭക്കായി പന്തെറിഞ്ഞ ഇടംകൈയന്‍ സ്പിന്നറായ കര്‍നെവാര്‍ നാലോവറും മെയ്ഡന്‍ (4 maidens in 4 overs)ആക്കിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

   മണിപ്പൂരിനെതിരെ നാലോവറില്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു 29കാരനായ കര്‍നെവാര്‍. ടി20 ചരിത്രത്തില്‍ നാലോവറും മെയ്ഡന്‍ ആക്കുന്ന ആദ്യ ബൗളറാണ് കര്‍നെവാര്‍. കര്‍നെവാറിന്റെ ബൗളിംഗ് മികവിലൂടെ വിദര്‍ഭ നോക്കൗട്ടില്‍ എത്തുകയും ചെയ്തു.

   നാലോവര്‍ സ്‌പെല്ലില്‍ ഇടം കൈ കൊണ്ടും വലം കൈ കൊണ്ടും കര്‍നെവാര്‍ പന്തെറിഞ്ഞുവെന്ന പ്രത്യേകതയുമുണ്ട്. ഓഫ് സ്പിന്നറായി കരിയര്‍ തുടങ്ങിയ കര്‍നെവാറിന് രണ്ടു കൈകൊണ്ടും പന്തെറിയാനാവും. അവിശ്വസനീയമായാണ് തന്റെ നേട്ടമെന്നും റെക്കോര്‍ഡ് സ്വന്തമാക്കാനായതില്‍ സന്തോഷമുണ്ടെന്നും കര്‍നെവാര്‍ പറഞ്ഞു.
   Published by:Sarath Mohanan
   First published:
   )}