News18 MalayalamNews18 Malayalam
|
news18
Updated: February 27, 2021, 4:58 PM IST
ഒരുപാട് ആരാധാകരാണ് മാച്ചിന്റെ മൂന്ന്, നാല്, അഞ്ച് ദിവസത്തെ പണം റീഫണ്ട് ലഭിക്കുമോ എന്ന ചോദ്യവുമായി രംഗത്ത് വരുന്നത്.
- News18
- Last Updated:
February 27, 2021, 4:58 PM IST
അഹമ്മദാബാദ്: സാധാരണ ഗതിയിൽ തങ്ങളുടെ ടീം പരാജയപ്പെടുകയോ അല്ലെങ്കിൽ മഴ കളി തടസപ്പെടുത്തുകയോ ഒക്കെ ചെയ്താലാണ് ആരാധകർ ടിക്കറ്റിന് ചെലവാക്കിയ പണം തിരിച്ചു ചോദിക്കാറ്. എന്നാൽ, കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവങ്ങൾ ഇതിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിന് എതിരെ നടന്ന മത്സരം ഇന്ത്യ രണ്ട് ദിവസം കൊണ്ട് തന്നെ അവസാനിപ്പിക്കുകയായിരുന്നു. സ്പിൻ ബോളർമാർ തകർത്താടിയ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തി.
സത്യം പറയുകയാണെങ്കിൽ ഇരു ടീമുകളുടെയും ബാറ്റിംഗ് നില വേണ്ടത്ര നിലവാരം പുലർത്തിയില്ലെന്ന് മത്സര ശേഷം വിരാട് കോലി പറഞ്ഞു.
'ഇതു പോലെയുള്ള ഒരു പിച്ചിൽ പ്രതിരോധിച്ചു നിൽക്കുക എന്നതിന് അപ്പുറം സ്കോർ ചെയ്യൽ കൂടി അത്യാവശ്യമാണ്. ബോൾ സ്കിഡ് ആവാതെ സൂക്ഷിക്കുന്നതിനു പുറമേ ബോളറുടെ മനസ്സിൽ എന്താണോ ഉള്ളത് അത് മുൻകൂട്ടി കണ്ട് കൂടുതൽ റൺസ് നേടാനുള്ള വഴികൾ പരീക്ഷിച്ചു നോക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്,' - മത്സരത്തിന് ശേഷം രോഹിത് ശർമ്മ പരഞ്ഞു.
കളിയുടെ അവസാനം ഇന്ത്യ ജയിക്കുകയും ഇംഗ്ലണ്ടിന് എതിരായ നാല് കളികളുടെ ടെസ്റ്റ് പരമ്പരയിൽ 2-1 എന്ന നിലയിൽ ലീഡ് നേടുകയും ചെയ്തിട്ടുണ്ട്.
അതേസമയം, മത്സരം അഞ്ച് ദിവസം നീണ്ടു നിൽക്കും എന്നു കണക്കു കൂട്ടിയ ആരാധകർ ഇനിയെന്ത് ചെയ്യും എന്നാതാണ് വിഷയം. ഡേ നൈറ്റ് മാച്ചിന്റെ ബാക്കി വരുന്ന മൂന്ന് ദിവസത്തേക്ക് എടുത്ത ടിക്കറ്റുകൾ എന്തു ചെയ്യും എന്നതാണ് ചോദ്യം. ഒരുപാട് മീമുകളാണ് ഈ വിഷയം സംബന്ധിച്ച് ട്വിറ്ററിൽ നിറയുന്നത്.
ഒരുപാട് ആരാധാകരാണ് മാച്ചിന്റെ മൂന്ന്, നാല്, അഞ്ച് ദിവസത്തെ പണം റീഫണ്ട് ലഭിക്കുമോ എന്ന ചോദ്യവുമായി രംഗത്ത് വരുന്നത്.
Published by:
Joys Joy
First published:
February 27, 2021, 4:58 PM IST