കൊച്ചി: ഐഎസ്എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ ജയം ആഘോഷമാക്കി കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ ഒത്തുകൂടിയ ആരാധകര്‍. അയ്യായിരത്തിലധികം ബ്ലാസ്റ്റേഴ്സ് ആരാധകരാണ് കൊച്ചിയിലെ ഫാന്‍ പാര്‍ക്കില്‍ എത്തിയത്. സ്റ്റേഡിയത്തിന് പുറത്ത് ക്രമീകരിച്ച ഫാന്‍ പാര്‍ക്കിലാണ് ആരാധകര്‍ ഒത്തു ചേര്‍ന്നത്.
ഫാന്‍ പാര്ക്കിന് സമീപമുള്ള കെട്ടിടങ്ങളിലും ആരാധകര്‍ തടിച്ചുകൂടിയിരുന്നു. ആവേശം ഒട്ടുചോരാതെ ആരാധകരെ മനംവരുന്ന മത്സരമായിരുന്നു ബ്ലാസ്റ്റേഴ്സിന്റേത്.
ഷീല്‍ഡ് നേടിയ ജംഷഡ്പൂര്‍ എഫ്സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോല്‍പ്പിച്ചത്. മലയാളി താരം സഹല്‍ അബ്ദു സമദാണ് വിജഗോള്‍ നേടിയത്. ജയത്തോടെ 15ന് നടക്കുന്ന രണ്ടാംപാദ മത്സത്തില്‍ ബ്ലാസ്റ്റേഴ്സിന് മാനസിക ആധിപത്യമായി.
ആദ്യ പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സിന് അധികം അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. ലൂണയുടെ ഒരു കോര്‍ണറില്‍ നിന്നായിരുന്നു ആദ്യ മികച്ച അവസരം വന്നത്. പക്ഷെ ഹാര്ട്ലിയുടെ ഹെഡര്‍ ആ അവസരം ബ്ലാസ്റ്റേഴ്സില്‍ നിന്ന് തട്ടിയെടുത്തു. 34ആം മിനുട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് മുബഷിറിലൂടെ മറ്റൊരു സുവര്‍ണ്ണാവസരം ജംഷദ്പൂരിന് ലഭിച്ചു. ഇത്തവണയും അവര്‍ക്ക് ടാര്‍ഗറ്റ് കണ്ടെത്താന്‍ ആവാഞ്ഞത് ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.
38ആം മിനുട്ടില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സുവര്‍ണ്ണാവസരം വന്നു. രഹ്നേഷിനെ ചിപ്പ് ചെയ്ത് സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്സിന് ലീഡ് നല്കി. അവസാന നിമിഷങ്ങളില്‍ ജംഷദ്പൂര്‍ ബ്ലാസ്റ്റേഴ്സ് ബോക്സില്‍ നിരന്തരം ഭീഷണി ഉയര്‍ത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.