നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • കോഹ്‌ലിക്ക് ബ്ലേസർ നൽകാമെങ്കിൽ എന്തുകൊണ്ട് മിതാലിക്കില്ല; ബിസിസിഐക്കെതിരെ വിമർശനവുമായി ആരാധകർ

    കോഹ്‌ലിക്ക് ബ്ലേസർ നൽകാമെങ്കിൽ എന്തുകൊണ്ട് മിതാലിക്കില്ല; ബിസിസിഐക്കെതിരെ വിമർശനവുമായി ആരാധകർ

    ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിക്ക് ബ്ലേസർ നൽകുമ്പോൾ എന്തിന് വനിതാ ക്രിക്കറ്റിന് നേരെ ഈ വിവേചനമെന്നാണ് ആരാധകരുടെ ചോദ്യം.

    (image: Twitter)

    (image: Twitter)

    • Share this:
      ഓസ്‌ട്രേലിയക്കെതിരായ ചരിത്രപരമായ പിങ്ക് ടെസ്റ്റിൽ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജിന് ബ്ലേസർ നൽകാതിരുന്ന ബിസിസിഐ നടപടിയെ ചോദ്യം ചെയ്ത് ആരാധകർ. ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏക ടെസ്റ്റ് പരമ്പരയിലെ മത്സരത്തിൽ സാധാരണ ടോസ് സമയത്ത് ടീം ക്യാപ്റ്റന്മാർ ധരിക്കാറുള്ള ബ്ലേസർ മിതാലി ധരിച്ചിരുന്നില്ല. എന്നാൽ ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനായ മെഗ് ലാനിങ് ബ്ലേസർ ധരിച്ചാണ് നിന്നിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകർ ബിസിസിഐക്ക് നേരെ വിമർശനം ഉയർത്തുന്നത്. ഇന്ത്യൻ വനിതാ ക്രിക്കറ്റിനോട് ബിസിസിഐ കാണിക്കുന്ന അവഗണനയാണ് ഇതെന്നാണ് അവർ പറയുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ പുരുഷ ടീം ക്യാപ്റ്റനായ വിരാട് കോഹ്‌ലിക്ക് ബ്ലേസർ നൽകുമ്പോൾ എന്തിന് വനിതാ ക്രിക്കറ്റിന് നേരെ ഈ വിവേചനമെന്നാണ് ആരാധകരുടെ ചോദ്യം.

      ഇന്ത്യന്‍ വനിതാ ടീമിന്റെ ആദ്യ പിങ്ക് ബോള്‍ ടെസ്റ്റ് ആണ് ഇത്. അത്രയും പ്രാധാന്യമുള്ള മത്സരമായിട്ട് പോലും ബിസിസിഐ അവഗണന തുടര്‍ന്നതിനെ വിമര്‍ശിച്ചാണ് പ്രതികരണം ഉയരുന്നത്. എന്നാല്‍ ബിസിസിഐ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.



      Also read- ഔട്ടല്ലെന്ന് വിധിച്ച് അമ്പയർ; സ്വയം ഔട്ടെന്ന് വിധിച്ച് പൂനം; കയ്യടിച്ച് ക്രിക്കറ്റ് ലോകം

      തങ്ങളുടെ ആദ്യ പിങ്ക് ബോൾ ടെസ്റ്റ് കളിക്കാനിറങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ഇന്നിങ്സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 377 റൺസ് നേടി ഡിക്ലയർ ചെയ്തു. പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യൻ വനിതാ താരത്തിന്റെ ആദ്യ സെഞ്ചുറി കുറിച്ച സ്‌മൃതി മന്ഥാനയുടെയും (127) അർധസെഞ്ചുറി നേടിയ ദീപ്തി ശർമയുടെയും (66) മികച്ച പ്രകടനങ്ങളാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. ഓസ്‌ട്രേലിയയ്ക്കായി എല്ലീസ് പെറി, സോഫി മോളിനെക്സ്, സ്റ്റെല്ല ക്യാമ്പ്ബെൽ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

      Also read- പിങ്ക് ബോൾ ടെസ്റ്റിൽ സെഞ്ചുറി; സ്‌മൃതി മന്ഥാനയ്ക്ക് സ്വന്തമായത് ഒരുപിടി റെക്കോർഡുകൾ

      മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒരു വിക്കറ്റ് നഷ്ടത്തിൽ 25 റൺസ് നേടിയിട്ടുണ്ട്. നാല് റൺസെടുത്ത ബെത് മൂണിയുടെ വിക്കറ്റാണ് അവർക്ക് നഷ്ടമായത്. ജൂലൻ ഗോസ്വാമിക്കാണ് വിക്കറ്റ്. 13 റൺസോടെ അലീസ ഹീലിയും 11 റൺസോടെ മെഗ് ലാനിങ്ങും ബാറ്റിംഗ് തുടരുന്നു. ഇന്ത്യൻ സ്കോറിനേക്കാൾ 348 റൺസ് പിന്നിലാണ് ഓസീസ്. മഴയും മോശം കാലാവസ്ഥയും മൂലം ആദ്യ രണ്ട് ദിനങ്ങളിലും പലപ്പോഴായി കളി തടസ്സപ്പെട്ടിരുന്നതിനാൽ മൂന്നാം ദിനത്തിലാണ് ഓസീസ് ബാറ്റിംഗ് ആരംഭിച്ചിരിക്കുന്നത്. ആയതിനാൽ തന്നെ മത്സരം സമനിലയിലേക്കാണ് നീങ്ങുന്നത്.
      Published by:Naveen
      First published:
      )}