മാഞ്ചസ്റ്റര്‍: ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ പേസര്‍ ഷമിയെ ഉള്‍പ്പെടുത്താത്തതിനെതിരെ മുന്‍ താരങ്ങളും ആരാധകരും രംഗത്ത്. ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ എന്ത് കൊണ്ടി പുറത്ത് നിര്‍ത്തിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ ചാഹലിനെയും ഷമിയെയും പുറത്തിരുത്തിയിരുന്നു. എന്നാല്‍ ഇന്ന് ചാഹലിന് അവസരം നല്‍കിയെങ്കിലും ഷമിയെ പരിഗണിച്ചില്ല.
കുല്‍ദീപിന് പകരം ചാഹലിനെ ഉള്‍പ്പെടുത്തിയെങ്കിലും വിക്കറ്റ് ടേക്കറായ ഷമിയെ പരിഗണിക്കാത്തതാണ് ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. റണ്‍സ് വിട്ടുകൊടുത്തിരുന്നെങ്കിലും നാല് മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റാണ് ഷമി വീഴ്ത്തിയത്. അകാശ് ചോപ്രയുള്‍പ്പെടെയുള്ള മുന്‍താരങ്ങള്‍ ട്വിറ്ററില്‍ ഷമിയ്ക്കായി രംഗത്തെത്തിയിട്ടുണ്ട്.
Also Read: 'രസം കൊല്ലിയായി മഴ' ന്യൂസിലന്‍ഡ് ഇന്നിങ്സ് പുനരാരംഭിച്ചില്ലെങ്കില്‍ ഇന്ത്യയുടെ വിജയലക്ഷ്യം ഇങ്ങനെ
അതേസമയം ഇന്ത്യ ന്യൂസീലന്‍ഡ് സെമി മത്സരം മഴമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ന്യൂസീലന്‍ഡ് 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്‍ക്കെയാണ് മഴയെത്തുന്നത്. അര്‍ധ സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണും (67), അവസാന നിമിഷം സ്കോര്‍ ഉയര്‍ത്തിയ റോസ് ടെയ്ലറുമാണന്യൂസിലന്ഡിനായി മികച്ച പ്രകടനം പുറത്തെടുത്തത്.
നിക്കോള്‍സ് (28), നീഷാം (12). ഗ്രാന്‍ഡ്ഹോം (16) എന്നിവര്‍ക്ക് ടീം ടോട്ടലിലേക്ക് കാര്യമായ സംഭവന നല്കാന് കഴിഞ്ഞില്ല. ഇന്ത്യക്കായി ജസ്പ്രീത് ബൂമ്ര, ജഡേജ, ചാഹല്‍, ഹര്‍ദിക്, ഭൂവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.