നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'വേണ്ടായിരുന്നു'; ഇന്ത്യന്‍ സ്‌കോറിനെ പരിഹസിച്ച് ഇതിഹാസം; ചുട്ട മറുപടിയുമായി ആരാധകന്‍

  'വേണ്ടായിരുന്നു'; ഇന്ത്യന്‍ സ്‌കോറിനെ പരിഹസിച്ച് ഇതിഹാസം; ചുട്ട മറുപടിയുമായി ആരാധകന്‍

  ഇംഗ്ലണ്ട് ടീം 77 റണ്‍സിന് ഔള്‍ഔട്ടായത് ഓര്‍മ്മയില്ലേ

  michael vaughan

  michael vaughan

  • News18
  • Last Updated :
  • Share this:
   ഹാമില്‍ട്ടന്‍: ന്യൂസിലന്‍ഡിനെതിരപായ നാലാം ഏകദിനത്തിലെ ഇന്ത്യയുടെ ബാറ്റിങ്ങ് പ്രകടനത്തെ പരിഹസിച്ച ഇംഗ്ലീഷ് ഇതിഹാസം മൈക്കല്‍ വോണിന് ചുട്ട മറുപടിയുമായി ആരാധകന്‍. ഇന്ത്യ 92 റണ്‍സിന് പുറത്തായതിനെ വോണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു പരിഹിസിച്ചത്. ഇതിനു മറുപടിയുമായെത്തിയ ആരാധകന്‍ കഴിഞ്ഞയാഴ്ച ഇംഗ്ലണ്ട് ടീം 77 റണ്‍സിന് ഔള്‍ഔട്ടായത് ഓര്‍മ്മയില്ലേയെന്ന് ചോദിച്ചാണ് മറുപടി നല്‍കിയത്.

   'ഇന്ത്യ 92 റണ്‍സിന് പുറത്തായിരിക്കുന്നു. ഈ കാലത്ത് നൂറില്‍ താഴെ റണ്‍സിന് പുറത്താകുന്ന ടീമോ?' എന്നായിരുന്നു വോണിന്റെ ട്വീറ്റ്. ഇതിനു മറുപടിയുമായെത്തിയ ഉമേഷ് കേശവന്‍ എന്ന അക്കൗണ്ടാണ് വിന്‍ഡിസിനെതിരെ ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത് ഓര്‍മ്മിപ്പിച്ചത്.   Also Read: India Vs NewZealand 4th ODI- നാണംകെട്ട് ഇന്ത്യ; കിവിസ് വിജയം 14.4 ഓവറിൽ

   'കോഹ്‌ലിയും ധോണിയുമില്ലാത്ത ഇന്ത്യന്‍ ബാറ്റിങ്ങ് നിര ലോകത്തിലെ മൂന്നാം റാങ്കുകാരായ ന്യൂസിലന്‍ഡിനോടാണ് ചെറിയ സ്‌കോറിന് പുറത്തായത്. പ്രധാന താരങ്ങളെല്ലാം അണിനിരന്ന ഇംഗ്ലണ്ട് എട്ടാം റാങ്കുകാരായ വിന്‍ഡീസിനോട് 77 റണ്ണിനാണ് പുറത്തായത്' എന്നായിരുന്നു ആരാധകന്റെ മറുപടി.   ഇന്ന് നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യ നാണംകെട്ട തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്. പന്തുകൊണ്ടുംബാറ്റ് കൊണ്ടും ഇന്ത്യയെ കണക്കറ്റ് പ്രഹരിച്ച കിവികള്‍ പരമ്പരയിലെ ആദ്യജയമാണ് സ്വന്തമാക്കിയത്. 93 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയര്‍ 14.4 ഓവറില്‍ വിജയം നേടി. ഓപ്പണര്‍ ഹെന്റി നിക്കോള്‍സ് 42 പന്തില്‍ 30 റണ്‍സുമായും റോസ് ടെയ്‌ലര്‍ 25 പന്തില്‍ 37 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (14), ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ (18) എന്നിവരാണ് പുറത്തായത്. രണ്ടു പേരെയും ഭുവനേശ്വര്‍ കുമാറാണ് പുറത്താക്കിയത്.

   DONT MISS: 'ക്യാമറമാനായി നായകന്‍'; ശുഭ്മാന്‍ ഗില്ലിന്റെ അഭിമുഖത്തിന് ക്യാമറ ചലിപ്പിച്ച് രോഹിത്

   10 ഓവറില്‍ നാലു മെയ്ഡന്‍ ഉള്‍പ്പെടെ 21 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് പിഴുത പേസ് ബോളര്‍ ട്രെന്റ് ബൗള്‍ട്ടിന്റെ പ്രകടനമാണ് ഇന്ത്യയെ തകര്‍ത്തത്. 10 ഓവറില്‍ രണ്ടു മെയ്ഡന്‍ ഉള്‍പ്പെടെ 26 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് പിഴുത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം ബൗള്‍ട്ടിന് ഉറച്ച പിന്തുണ നല്‍കിയിരുന്നു.

   First published:
   )}