• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'അല്ല നിങ്ങള്‍ എന്താ ഉദ്ദേശിക്കുന്നത്?' ഏകദിന ടീമില്‍ ജാദവിനെ നിലനിര്‍ത്തി അഗര്‍വാളിനെ പുറത്താക്കിയതിനെതിരെ ആരാധകര്‍

ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്

news18
Updated: July 21, 2019, 6:53 PM IST
'അല്ല നിങ്ങള്‍ എന്താ ഉദ്ദേശിക്കുന്നത്?' ഏകദിന ടീമില്‍ ജാദവിനെ നിലനിര്‍ത്തി അഗര്‍വാളിനെ പുറത്താക്കിയതിനെതിരെ ആരാധകര്‍
mayank agarwal
news18
Updated: July 21, 2019, 6:53 PM IST
മുംബൈ: വിന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിനു പിന്നാലെ സെലക്ടര്‍മാര്‍ക്കെതിരെ ആരാധകര്‍. ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തതിനു സമാനമായി വ്യക്തായ പ്ലാനിങ്ങ് ഇല്ലാതെയാണോ ടീമിനെ തെരഞ്ഞെടുക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വിജയ് ശങ്കറിന് പരുക്കേറ്റപ്പോള്‍ പകരക്കാരനായി ലോകകപ്പ് ടീമിലുള്‍പ്പെടുത്തിയ മായങ്ക് അഗര്‍വാളിനെ വിന്‍ഡീസിനെതിരെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്.

ലോകകപ്പില്‍ തിളങ്ങാതിരുന്ന കേദാര്‍ ജാദവിനെ ടീമില്‍ നിലനിര്‍ത്തിയപ്പോഴാണ് മായങ്ക് അഗര്‍വാളിനെ ഒഴിവാക്കിയിരിക്കുന്നത്. ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയില്ലെങ്കിലും മായങ്കിനെ ടെസ്റ്റ് ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചിട്ടുണ്ട്. ടീമിലെത്തുമെന്ന് കരുതിയിരുന്ന ശുഭ്മാന്‍ ഗില്ലിനെ പരിഗണിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Also Read: 'യുവതാരങ്ങള്‍ക്ക് മുന്‍ഗണന' വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ധോണി വിട്ട് നില്‍ക്കുകയാണ് പ്രഖ്യാപിച്ചതിനാല്‍ ഋഷഭ് പന്താണ് മൂന്ന് ഫോര്‍മാറ്റിലും വിക്കറ്റ് കീപ്പറായി ഇടംപിടിച്ചത്. ടെസ്റ്റ് ടീമിലേക്ക് സീനിയര്‍ താരം വൃദ്ധിമാന്‍ സാഹ തിരിച്ചെത്തിയിട്ടുമുണ്ട്. ടി20 ടീമില്‍ നിന്ന് ചാഹലും കുല്‍ദീപും പുറത്തായപ്പോള്‍ ഇരുവരും ഏകദിന ടീമില്‍ സ്ഥാനം നിലനിര്‍ത്തി.









First published: July 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...