നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • Mohammed Shami |2015ലെ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഹീറോ ആയി മാറിയ ഷമിയെ മറക്കരുത്; പിന്തുണയുമായി ആരാധകര്‍

    Mohammed Shami |2015ലെ ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഹീറോ ആയി മാറിയ ഷമിയെ മറക്കരുത്; പിന്തുണയുമായി ആരാധകര്‍

    അന്ന് ഒമ്പത് ഓവര്‍ എറിഞ്ഞ ഷമി 35 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയതും ഷമിയായിരുന്നു.

    Credit: twitter

    Credit: twitter

    • Share this:
      ടി20 ലോകകപ്പില്‍(T20 World Cup) പാകിസ്ഥാനെതിരെ(Pakistan) നടന്ന വമ്പന്‍ പോരാട്ടത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയ മുഹമ്മദ് ഷമിക്കെതിരെ(Mohammed Shami) സമൂഹമാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ ചരിത്രം ഓര്‍മിപ്പിച്ച് ആരാധകര്‍. 2015ലെ ഏകദിന ലോകകപ്പില്‍(2015 World Cup) പാകിസ്ഥാനെ നിരയെ വിറപ്പിച്ച ഷമിയുടെ സ്‌പെല്‍ ഓര്‍മിപ്പിച്ചാണ് ആരാധകര്‍ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്ക് മറുപടി നല്‍കുന്നത്.

      ഓസ്‌ട്രേലിയയിലെ അഡ്ലെയ്ഡില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ(India) വിരാട് കോഹ്ലിയുടെ സെഞ്ചുറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 300 റണ്‍സ് നേടി. 73 റണ്‍സെടുത്ത ശിഖര്‍ ധവാനും 74 റണ്‍സെടുത്ത സുരേഷ് റെയ്‌നയുമായിരുന്നു ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.

      മറുപടി ബാറ്റിംഗ് തുടങ്ങിയ പാകിസ്ഥാന്റെ ഓപ്പണറായ യൂനിസ് ഖാനെ ധോണിയുടെ കൈകളിലെത്തിച്ചാണ് മുഹമ്മദ് ഷമി വിക്കറ്റ് വേട്ട തുടങ്ങിയത്. അഹമ്മദ് ഷെഹ്‌സാദും(47), ഹാരിസ് സൊഹൈലും(36), ക്യാപ്റ്റനായിരുന്ന മിസ്ബാ ഉള്‍ ഹഖും(76) ചേര്‍ന്ന് പാകിസ്ഥാന്റെ പ്രതീക്ഷകള്‍ സജീവമാക്കി. ഒരറ്റത്ത് വിക്കറ്റുകള്‍ നഷ്ടമാവുമ്പോഴും ക്രീസില്‍ മിസ്ബ നിലയുറപ്പിച്ചു.

      അപ്പോഴാണ് എം എസ് ധോണി ഷമിയെ പന്തേല്‍പ്പിക്കുന്നത്. അഫ്രീദിയെ കോഹ്ലിയുടെ കൈകളിലെത്തിച്ച ഷമി തൊട്ടുപിന്നാലെ വഹാബ് റിയാസിനെയും വീഴത്തി ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഒടുവില്‍ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയായിരുന്ന ക്യാപ്റ്റന്‍ മിസ്ബയെയും വീഴ്ത്തിയത് ഷമി തന്നെ. അന്ന് ഒമ്പത് ഓവര്‍ എറിഞ്ഞ ഷമി 35 റണ്‍സ് വഴങ്ങിയാണ് നാലു വിക്കറ്റെടുത്തത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് വഴങ്ങിയതും ഷമിയായിരുന്നു.

      എന്നാല്‍ കഴിഞ്ഞ ദിവസം പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലെ തോല്‍വിക്ക് ശേഷം കടുത്ത സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്. 'ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു', 'എത്ര പണം കിട്ടി' തുടങ്ങിയ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം.

      Read also: Irfan Pathan |ഇതിനു മുമ്പും നമ്മള്‍ പാകിസ്ഥാനോട് തോറ്റിട്ടുണ്ട്, അന്ന് ആരും പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല: ഇര്‍ഫാന്‍ പഠാന്‍

      മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ മുഹമ്മദ് ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇന്ത്യയ്ക്കെതിരെ പാകിസ്ഥാന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്ഥാന് അനായാസ ജയം സമ്മാനിച്ചത്. ആദ്യ മൂന്ന് ഓവറില്‍ 26 മാത്രമാണ് ഷമി വിട്ടു നല്‍കിയിരുന്നത്. എന്നാല്‍ 18-ാം ഓവര്‍ എറിയാനെത്തിയ ഷമി 17 റണ്‍സ് വഴങ്ങി.

      വിരേന്ദര്‍ സേവാഗ്, ഇര്‍ഫാന്‍ പഠാന്‍, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങി ഒട്ടേറെ മുന്‍ താരങ്ങള്‍ മുഹമ്മദ് ഷമിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
      Published by:Sarath Mohanan
      First published:
      )}