നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ടീമിൽ ഇടം നേടാൻ കൈക്കൂലി ആവശ്യപ്പെട്ടു; അച്ഛൻ വിസമ്മതിച്ചു; ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് കോഹ്ലി

  ടീമിൽ ഇടം നേടാൻ കൈക്കൂലി ആവശ്യപ്പെട്ടു; അച്ഛൻ വിസമ്മതിച്ചു; ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് കോഹ്ലി

  തന്റെ നേട്ടങ്ങളെല്ലാം സ്വന്തം കഠിനാധ്വാനത്തിലൂടെയാണെന്നും താരം ആത്മവിശ്വാസത്തോടെ പറയുന്നു.

  Virat-Kohli

  Virat-Kohli

  • Share this:
   കരിയറിന്റെ ആദ്യകാലങ്ങളിൽ നേരിട്ട ദുരനഭുവങ്ങൾ തുറന്നു പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഫുട്ബോൾ താരം സുനിൽ ഛേത്രിയുമായുള്ള ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് താരം തന്റെ ജീവിതത്തിലെ ഏറ്റവും മോശം കാലത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

   തന്റെ ജീവിതത്തിൽ പിതാവിനുള്ള സ്ഥാനവും അദ്ദേഹം കാണിച്ചു തന്ന മാതൃകകളുമാണ് ഇന്നും പിന്തുടരുന്നതെന്നും കോഹ്ലി പറയുന്നു. ടീമിൽ ഇടം നേടാൻ കൈക്കൂലി ആവശ്യപ്പെട്ടതിനെ കുറിച്ചും അതിന് പിതാവിന്റെ മറുപടിയുമാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഡൽഹി ക്രിക്കറ്റ് അസോസിയേഷനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് താരം ഉന്നയിച്ചിരിക്കുന്നത്.

   "എന്റെ നാടായ ഡൽഹിയിൽ പലപ്പോഴും കാര്യങ്ങൾ അത്ര നല്ല രീതിയിലല്ല നടക്കുന്നത്." എന്നാണ് കോഹ്ലിയുടെ വാക്കുകൾ.

   ടീമിൽ ഇടം നേടാൻ അസോസിയേഷനിലെ ഒരാൾ തന്റെ അച്ഛനോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അച്ഛൻ ആ ആവശ്യം തള്ളി. സ്വന്തം കഴിവു കൊണ്ട് വിജയിച്ചാൽ മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടെന്നും താരം പറയുന്നു.
   You may also like:രാവിലെ 7 മുതൽ രാത്രി 7വരെ ജില്ല വിട്ട് യാത്ര ചെയ്യുന്നതിന് പാസ് വേണ്ട; അറിയിപ്പുമായി DGP [NEWS]വീട്ടിനുള്ളിൽ ഫലപ്രദമായി ജോലി ചെയ്യാൻ സുരക്ഷിതമായ 'ഓഫീസ്' എങ്ങനെ സജ്ജമാക്കാം ? [NEWS]രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു; മരണസംഖ്യ 3,156 [NEWS]
   "ടീമിൽ ഇടം നേടാൻ ഞാൻ യോഗ്യനായിരുന്നിട്ടും അയാൾ അച്ഛനോട് കൈക്കൂലി ആവശ്യപ്പെട്ടു. സെലക്ഷൻ ഉറപ്പിക്കാൻ അൽപ്പം കൂടി വേണമെന്നായിരുന്നു ആവശ്യം. ഇടത്തരം കുടുംബത്തിലെ സത്യസന്ധനായ മനുഷ്യനായിരുന്നു എന്റെ അച്ഛൻ. അദ്ദേഹം മികച്ച അഭിഭാഷകനാകാൻ ജീവിതകാലം മുഴുവൻ കഠിനാധ്വാനം ചെയ്ത മനുഷ്യനാണ്. അദ്ദേഹം എന്നോട് പറഞ്ഞത് അർഹതയിലൂടെ മാത്രം അവസരം ലഭിച്ചാൽ മതിയെന്നാണ്. അവസരത്തിന് വേണ്ടി കൂടുതലായി ഒന്നും നൽകില്ല എന്നും അദ്ദേഹം പറഞ്ഞു."

   എനിക്ക് സെലക്ഷൻ ലഭിച്ചില്ല. അന്ന് ഞാൻ ഒരുപാട് കരഞ്ഞു. പക്ഷേ, അത് എനിക്കൊരു പാഠമായിരുന്നു. വിജയിക്കണമെങ്കിൽ ഞാൻ കൂടുതൽ മികച്ച പ്രകടനം നടത്തേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു"- കോഹ്ലിയുടെ വാക്കുകൾ.

   തന്റെ നേട്ടങ്ങളെല്ലാം സ്വന്തം കഠിനാധ്വാനത്തിലൂടെയാണെന്നും താരം ആത്മവിശ്വാസത്തോടെ പറയുന്നു. തന്റെ അച്ഛൻ പഠിപ്പിച്ചു തന്നത് ഇതാണ്. പിതാവിനെ കുറിച്ച് കോഹ്ലിയുടെ വാക്കുകൾ.
   Published by:Naseeba TC
   First published:
   )}