നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • AFC Champions League | ഖത്തർ ക്ലബ്ബ് അൽ റയ്യാനെ സമനിലയിൽ പിടിച്ച് എഫ്.സി ഗോവ

  AFC Champions League | ഖത്തർ ക്ലബ്ബ് അൽ റയ്യാനെ സമനിലയിൽ പിടിച്ച് എഫ്.സി ഗോവ

  ഖത്തർ ക്ലബിനോട് കിടപിടിക്കുന്ന തരത്തിൽ മത്സരത്തിൽ ബോൾ പൊസെഷൻ നേടുവാനും എഫ് സി ഗോവക്കു സാധിച്ചു.

  fc-goa

  fc-goa

  • Share this:
   എ എഫ് സി ചാമ്പ്യൻസ് ലീഗിൽ ഖത്തർ ക്ലബ്ബ് അൽ റയ്യാനെ സമനിലയിൽ തളച്ച് ലീഗിലെ ആദ്യം മത്സരം അവിസ്മരണീയമാക്കി എഫ് സി ഗോവ. ചരിത്രത്തിലാദ്യമായി എ എഫ് സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന് ഇറങ്ങുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയ ഗോവ, അൽ റയ്യാനെ ഗോൾരഹിത സമനിലയിൽ തളച്ച് എ എഫ് സി ലീഗിൽ പോയിന്റ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി.

   ഫ്രാൻസിൻ്റെ മുൻ ലോകകപ്പ് ജേതാവും പി എസ് ജിയുടെ മുൻ പരിശീലകനുമായിരുന്ന ലോറന്റ് ബ്ലാങ്ക് പരിശീലിപ്പിക്കുന്ന ഖത്തർ ക്ലബ്ബ് അൽ റയ്യാനെതിരേ മികച്ച പ്രകടനമാണ് യുവാൻ ഫെർണാണ്ടോ പരിശീലിപ്പിക്കുന്ന ഗോവൻ ടീം പുറത്തെടുത്തത്.

   പ്രതീക്ഷിച്ച പോലെ, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ മികച്ച മുന്നേറ്റങ്ങളുമായി അൽ റയ്യാൻ മേധാവിത്വം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. അവരുടെ ആക്രമണത്തിന് നേതൃത്വം നൽകി മത്സരത്തിൽ മികച്ച ഗോളവസരങ്ങൾ സൃഷ്ടിച്ച യാസിൻ ബ്രഹീമിയായിരുന്നു കൂടുതൽ അപകടകാരി. പക്ഷെ ഫിനിഷിംഗിൽ വരുത്തിയ പോരായ്മകൾ കാരണം ഗോൾ മാത്രം അകന്നു നിന്നു. കൂടാതെ മത്സരത്തിൽ ഖത്തർ ക്ലബ്ബിന്റെ ആക്രമണങ്ങളെ നന്നായി പ്രതിരോധിച്ച് നിന്ന ഗോവൻ പ്രതിരോധവും അവരെ ഗോൾ നേടാൻ അനുവദിച്ചില്ല. കൂടാതെ ഖത്തർ ക്ലബിനോട് കിടപിടിക്കുന്ന തരത്തിൽ മത്സരത്തിൽ ബോൾ പൊസെഷൻ നേടുവാനും എഫ് സി ഗോവക്കു സാധിച്ചു.

   മത്സരത്തിലുടനീളം അച്ചടക്കത്തോടെ കളിച്ച എഫ് ‌സി ഗോവയുടെ പ്രതിരോധ നിരയും എതിരാളികളെ നിരാശരാക്കി. തൻ്റെ ടീമിൻ്റെ പ്രകടനത്തിൽ ഗോവൻ പരിശീലകൻ യുവാൻ ഫെർണാണ്ടോ പൂർണ സംതൃപ്തനായിരിക്കുമെന്ന് ഉറപ്പാണ്.

   ഫെർണാണ്ടോയുടെ ടീമിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച അരങ്ങേറ്റ മത്സരമാണ്, കാരണം ഇത്രയും മികച്ച എതിരാളികൾക്കെതിരായ മത്സരത്തിൽ ഒരു ക്ലീൻ ഷീറ്റ് സ്വന്തമാക്കാൻ കഴിഞ്ഞത് ഒരു വലിയ കാര്യം തന്നെയാണ്.

   2019ലെ ഐ എസ് എൽ സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയതോടെയാണ് ഗോവൻ ടീമിന് എ എഫ് സി ചാമ്പ്യൻസ് ലീഗിന് യോഗ്യത ലഭിച്ചത്. ആദ്യമായാണ് ഇന്ത്യൻ ക്ലബ്ബിന് ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചത്.

   അൽ-റയ്യാനെ കൂടാതെ, പെർസെപോളിസ് എഫ്‌ സി (ഇറാൻ), അൽ വഹ്ദ (യുഎഇ) തുടങ്ങി ശക്തരായ ഏഷ്യൻ ക്ലബ്ബുകളുമായാണ് ഗോവയുടെ ഇനിയുള്ള പോരാട്ടങ്ങൾ. കടുപ്പമേറിയ മത്സരങ്ങളാണ് ടീമിനെ കാത്തിരിക്കുന്നത്.

   summary- FC Goa become first-ever Indian club to earn a point in AFC Champions League by helding Al Rayyan in a goalless draw.
   Published by:Anuraj GR
   First published:
   )}