നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'ഒടുവില്‍ ആ തോല്‍വിയും സംഭവിച്ചു'; തലകുനിച്ച് ബ്ലാസ്‌റ്റേഴ്‌സ്

  'ഒടുവില്‍ ആ തോല്‍വിയും സംഭവിച്ചു'; തലകുനിച്ച് ബ്ലാസ്‌റ്റേഴ്‌സ്

  • Last Updated :
  • Share this:
   കേരള ബ്ലാസ്റ്റേഴ്‌സിന് നിരാശ. നിര്‍ണായക മല്‍സരത്തില്‍ പൂനെ സിറ്റി എഫ്‌സിയോട് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പൂനെയുടെ ജയം. തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് സാധ്യത അവസാനിച്ചു. ഐഎസ്എല്ലിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പൂനെ ബ്ലാസ്റ്റേഴ്‌സിനെ കൊച്ചിയില്‍ തോല്‍പ്പിക്കുന്നത്.

   ജയം അനിവാര്യമായിരുന്ന മല്‍സരത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മല്‍സരത്തില്‍ ലക്ഷ്യബോധമില്ലാതെയായിരുന്നു മഞ്ഞപ്പട പന്ത് തട്ടിയത്. ഇരുപതാം മിനിറ്റില്‍ മാര്‍സലീഞ്ഞോ നേടിയ ഗോളിലാണ് പൂനെ മത്സരം സ്വന്തമാക്കിയത്. മലയാളി താരം ആഷിഖ് കുരുണിയന്റെ പാസില്‍ നിന്നായിരുന്നു ഗോള്‍.

   Also Read: 'എല്ലാവരും ഇവിടെ പൂജാര അല്ല'; ഓസീസ് താരങ്ങളെ സ്‌ളെഡ്ജ് ചെയ്ത് പന്ത്

   പോയിന്റ് ടേബിളില്‍ ഒമ്പതാമതായിരുന്ന പൂനെയെ മറികടക്കാന്‍ കഴിയാതെ പോയതിനു പിന്നിലെ കാരണം ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ലക്ഷ്യ ബോധമില്ലായ്മ തന്നെയാണ്. 11 കോര്‍ണര്‍ കിക്കുകളടക്കം നിരവധി അവസരങ്ങളായിരുന്നു മഞ്ഞപ്പടയ്ക്ക് സ്വന്തം മൈതാനത്ത്‌ലഭിച്ചത്. എന്നാല്‍ ഒന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ടീമിന് കഴിഞ്ഞില്ല.

   സീസണില്‍ 11 മല്‍സരങ്ങള്‍ കളിച്ച ബ്ലാസ്റ്റേഴ്‌സിന് ഒരു ജയം മാത്രമാണ് നേടാനായത്. പോയിന്റ് പട്ടികയില്‍ ഏഴാമതാണ് മഞ്ഞപ്പട. സീസണിലെ രണ്ടാം ജയം നേടിയ പൂനെ പട്ടികയില്‍ എട്ടാമതെത്തി.

   First published:
   )}