അഡ്ലെയ്ഡ്: ലോക ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതാന്‍ ഒരുങ്ങി വനിതാ അമ്പയര്‍മാര്‍. വനിതാ അമ്പയര്‍മാരായ എലോയിസ് ഷെരിദാനും മേരി വാല്ഡ്രനുമാണ് പുരുഷ ക്രിക്കറ്റ് നിയന്ത്രിച്ച് ചരിത്രത്തിന്റെ ഭാഗമാകാന്‍ ഒരുങ്ങുന്നത്. അഡ്ലെയ്ഡിലെ ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്ലബ്ബ് ക്രിക്കറ്റില്‍ ടീ ട്രീ ഗള്ളി- നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് മത്സരത്തിലാണ് ഇരുവരും അമ്പയര്മാരാവുക.
ഓസീസ് താരം ട്രാവിസ് ഹെഡ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ലീഗാണ് വനിതാ അമ്പയര്‍മാര്‍ നിയന്ത്രിക്കുന്നത്. ഷെരിദാനെ സംബന്ധിച്ചിടത്തോളം പുരുഷ ക്രിക്കറ്റ് നിയന്ത്രിക്കുന്നത് അത്ര പുതുമയുള്ള കാര്യമല്ല. നേരത്തെ ദക്ഷിണ ഓസ്ട്രേലിയന്‍ ഫസ്റ്റ് ഗ്രേഡ് പ്രീമിയര്‍ ക്രിക്കറ്റില്‍ മത്സരം നിയന്ത്രിച്ച പരിചയമുണ്ട് എലോയിസ് ഷെരിദാന്‍. 18 മാസം മുന്നേയായിരുന്നു ഇത്.
Also Read: ഇത്തവണ മേശയ്ക്ക് ചുറ്റും ഇരുന്നല്ല, യുദ്ധക്കളത്തിലാണ് സംസാരിക്കേണ്ടത്: ഗംഭീര്‍
വനിതാ ബിഗ് ബാഷ് ലീഗില്‍ അഡ്ലെയ്ഡ് സ്ട്രൈക്കേര്‍സ്- മെല്‍ബണ്‍ സ്റ്റാര്‍സ് മത്സരത്തില്‍ ക്ലൈര്‍ പൊളോസാക്കിനൊപ്പം മത്സരം നിയന്ത്രിച്ചും ഷെരിദാന്‍ ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയിരുന്നു. നേരത്തെ അയര്‍ലന്‍ഡിനായി ടി20 ലോകകപ്പ് കളിച്ച താരമാണ് ഷെരിദാനൊപ്പം ചരിത്രമെഴുതാന്‍ ഒരുങ്ങുന്ന വാല്‍ഡ്രന്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Australian cricketer, Cricket, Cricket australia, ക്രിക്കറ്റ്, ക്രിക്കറ്റ് വാർത്ത