നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാൻ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് ലാൻസ് ക്ലൂസ്നർ

    ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകാൻ ആഗ്രഹമുണ്ടെന്ന് തുറന്ന് പറഞ്ഞ് ലാൻസ് ക്ലൂസ്നർ

    ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകുകയെന്ന് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് ക്ലൂസ്നർ പറഞ്ഞു..

    Klusener

    Klusener

    • Share this:
      ന്യൂഡൽഹി: ടി20 ലോകകപ്പിന് ശേഷം രവി ശാസ്ത്രി ഇന്ത്യൻ ടീമിന്‍റെ പരിശീലക സ്ഥാനം ഒഴിയുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാകാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടറും അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായ ലാൻസ് ക്ലൂസ്നർ. അവസരം ലഭിച്ചാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അടുത്ത പരിശീലകനാകാൻ ആഗ്രഹമുണ്ടെന്ന് ക്ലൂസ്നർ പറഞ്ഞു. ഇന്ത്യൻ ടീമിന്‍റെ ഇപ്പോഴത്തെ പരിശീലകനായ രവി ശാസ്ത്രി ഐസിസി ട്വന്റി 20 ലോകകപ്പിന് ശേഷം ഈ പദവിയിൽ നിന്ന് മാറിനിൽക്കും. ടി20 ലോകകപ്പിന് ശേഷം ശാസ്ത്രിയുടെ കാലാവധി അവസാനിക്കും. ഇനി കരാർ നീട്ടി നൽകില്ലെന്ന് ബിസിസിഐ ഇതിനോടകം സൂചിപ്പിച്ചിട്ടുണ്ട്.

      ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലകനാകുകയെന്ന് തന്നെ സംബന്ധിച്ച് വലിയ കാര്യമാണെന്ന് ക്ലൂസ്നർ ക്രിക്കറ്റ് കൺട്രി വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമിനെ കൈകാര്യം ചെയ്യാൻ അവസരം ലഭിക്കുകയെന്നത് ചെറിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

      'ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് ടീമിനായി തന്റെ തൊപ്പി ധരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? അത് തീർച്ചയായും വളരെ വലുതായിരിക്കും, ഇന്ത്യൻ ടീമിനൊപ്പം ഗാരി കിർസ്റ്റണും അദ്ദേഹത്തിന്റെ പങ്കാളി പാഡി അപ്‌ടണും പോലുള്ള ദക്ഷിണാഫ്രിക്കക്കാർ ഏറെ വിജയകരമായി പ്രവർത്തിച്ചിട്ടുണ്ടെന്നും, ക്ലൂസ്നർ പറഞ്ഞു.

      എന്നാൽ, വിരാട് കോഹ്‌ലി & കമ്പനിയെ നിയന്ത്രിക്കാനുള്ള ആഗ്രഹം തുറന്നു പറഞ്ഞെങ്കിലും, അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിനോടുള്ള താൽപര്യം കാരണം വരും മാസങ്ങളിൽ കരാർ നീട്ടുന്നതിനുള്ള സാധ്യതയും ക്ലൂസ്നർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ വളർച്ചയിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

      'എന്റെ ശ്രദ്ധ അഫ്ഗാനിസ്ഥാനിലാണ്, എന്റെ കരാർ ഡിസംബറിൽ അവസാനിക്കും. അഫ്ഗാനിസ്ഥാനിലെ ജനങ്ങൾ എന്നോട് നല്ല സ്നേഹത്തോടെയാണ് ഇടപെടുന്നത്. ഒരുപക്ഷേ അവരോടൊപ്പം തുടരാൻ ഒരു ഓപ്ഷൻ ഉണ്ട്'- ക്ലൂസ്നർ പറഞ്ഞു.

      ഐസിസി ടി 20 ലോകകപ്പിലെ ഗ്രൂപ്പ് 2 -ലാണ് അഫ്ഗാനിസ്ഥാൻ ഉൾപ്പെടുന്നത്. ഇന്ത്യ, ന്യൂസിലാൻഡ്, പാകിസ്ഥാൻ എന്നിവരും ഇതേ ഗ്രൂപ്പിലാണ്. യോഗ്യത മത്സരം കളിച്ചെത്തിയ രണ്ട് ടീമുകൾ കൂടി ഗ്രൂപ്പിൽ ഇവർക്കൊപ്പം ചേരും. ഒക്ടോബർ 25 -നാണ് ടി20 ലോകകപ്പിലെ ആദ്യ മത്സരം.
      Published by:Anuraj GR
      First published:
      )}