• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നാലാം പകരക്കാരൻ; ചരിത്രത്തിൽ ഇടംനേടി റഷ്യ


Updated: July 1, 2018, 11:26 PM IST
നാലാം പകരക്കാരൻ; ചരിത്രത്തിൽ ഇടംനേടി റഷ്യ

Updated: July 1, 2018, 11:26 PM IST
മോസ്കോ: ഫുട്‌ബോളില്‍ ഇതുവരെ മൂന്നു കളിക്കാരെയാണ് പകരക്കാരായി ഇറക്കാനാകുക. എന്നാൽ ലോകകപ്പില്‍ ഈ നിയമത്തിന് മാറ്റം വരുത്തിയിരിക്കുകയാണ് ഫിഫ. പ്രീക്വാട്ടര്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇനി മുതല്‍ നാലു പകരക്കാരെ കളിപ്പിക്കുവാന്‍ ഓരോ ടീമിനുമാകും. ഒരു നിബന്ധന മാത്രം, കളിയുടെ എക്‌സ്ട്രാ ടൈമില്‍ മാത്രമേ ഒരു സബ്സ്റ്റിറ്റ്യൂഷന്‍ മാത്രമേ നടത്തനാകൂ.

ഈ അവസരം ആദ്യം ഉപയോഗപ്പെടുത്തിയാണ് റഷ്യ ചരിത്രത്തിൽ ഇടംനേടിയത്. അധികസമയത്തിന്റെ ഏഴാം മിനിറ്റിൽ കുസിയേവിനെ പിന്‍വലിച്ച കോച്ച് ഇറക്കിയത് ഇറോഖിനെ. അങ്ങനെ ഇറോഖ് നാലാം പകരക്കാരനാകുന്ന ആദ്യ താരമായി. ഇറോഖിന്റെ ആദ്യ ലോകകപ്പ് മത്സരം കൂടിയാണിത്. തൊട്ടുപിന്നാലെ തന്നെ സ്‌പെയിനും തങ്ങളുടെ നാലാം പകരക്കാരനെ ഇറക്കി. അസെന്‍സിയോക്ക് പകരം റോഡ്രിഗോയാണ് സ്‌പെയിനിന്റെ നാലാമനായത്.

കളിയുടെ മുഴവന്‍ സമയത്ത് കളിക്കാര്‍ ക്ഷീണിതരാകുമ്പോള്‍ 30 മിനിറ്റ് അധികം സമയം കൂടി കളിക്കാന്‍ ഒരു സബ്സ്റ്റിറ്റ്യൂഷൻ കൂടി അനുവദിച്ചിരിക്കുകയാണ് ഫിഫ. രാജ്യാന്തര മത്സരങ്ങളില്‍ ലോകകപ്പില്‍ മാത്രമേ ഈ അവസരമുള്ളൂ. കഴിഞ്ഞ എഫ്എ കപ്പില്‍ നാലാം പകരക്കാരനെ അനുവദിച്ചിരുന്നു. വരുന്ന ചാമ്പ്യന്‍സ് ലീഗിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും നാലാമനെ അനുവദിച്ചിട്ടുണ്ട്.

 
First published: July 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍