• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിവാദമായ ആ ഗോൾ സെലിബ്രേഷൻ ഫിഫ അന്വേഷിക്കുന്നു

news18india
Updated: June 25, 2018, 7:07 PM IST
വിവാദമായ ആ ഗോൾ സെലിബ്രേഷൻ ഫിഫ അന്വേഷിക്കുന്നു
news18india
Updated: June 25, 2018, 7:07 PM IST
മോസ്കോ: ലോകകപ്പ് മത്സരത്തിൽ വെള്ളിയാഴ്ച സെർബിയയ്ക്കെതിരെ ഗോളടിച്ചതിനു പിന്നാലെ സ്വിറ്റ്സർലാൻഡ് താരങ്ങളായ ഷേർദാൻ ഷാക്കിരിയും ഗ്രാനിറ്റ് ഷാക്കയും നടത്തിയ ആഘോഷം വിവാദമായിരുന്നു. അൽബേനിയൻ പതാകയിൽ കാണുന്ന ഇരട്ടത്തലയൻ കഴുകനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ കൈകൾ കൂട്ടിമുട്ടിച്ചായിരുന്നു ഇരുവരും ഗോൾ ആഘോഷമാക്കിയത്. ഇതിനെതിരെ സെർബിയ പരാതിയുമായി രംഗത്തെത്തിയതോടെ വിവാദം രാഷ്ട്രീയപരമായി മാറിയിരിക്കുകയാണ്.

സംഭവത്തിൽ ഇരുവർക്കുമെതിരെ ഫിഫ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ ഇരുവർക്കുമെതിരെ നടപടി ഉണ്ടായേക്കും. രണ്ട് മത്സരങ്ങളിൽ വിലക്ക് നേരിടേണ്ടി വരും. ഫിഫയുടെ നിയമ പ്രകാരം ജനങ്ങളെ പ്രകോപിപ്പിക്കുന്നവർക്ക് രണ്ട് മത്സരങ്ങളിൽ വിലക്കും 5000 സ്വിസ് ഫ്രാങ്ക് പിഴയുമാണ് ശിക്ഷ.

വംശീയമായി അൽബാനിയനുകളും കൊസോവർ പാരമ്പര്യത്തിൽപ്പെട്ടവരുമാണ് ഷാക്കിരിയും ഷാക്കയും. 2008ൽ തങ്ങളിൽ നിന്ന് സ്വാതന്ത്ര്യം നേടിയ പഴയ പ്രവിശ്യയായ കൊസോവയെ സെർബിയ ഇതുവരെ അംഗീകരിച്ചിട്ടില്ല.

അതേസമയം ആഘോഷം രാഷ്ട്രീയപരമാണെന്ന ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാക്കിരിയും ഷാക്കയും. ഈ വിജയം കുടുംബത്തിനും സ്വിറ്റ്സർലാൻഡിനും അൽബാനിയയ്ക്കും കൊസോവയ്ക്കും വേണ്ടിയാണ്. എന്നെ പിന്തുണയ്ക്കുന്ന എല്ലാവർക്കും വേണ്ടിയുള്ളതായിരുന്നു ആ അടയാളം. അതൊരിക്കലും എതിർടീമിനെ ഉദ്ദേശിച്ചായിരുന്നില്ല. അതൊരു വൈകാരികമായ മത്സരം തന്നെയായിരുന്നു- ഷാക്ക പറഞ്ഞു.

രാഷ്ട്രീയമായിട്ടാണ് ആ അടയാളം കാണിച്ചതെന്ന ആരേപണം ഷാക്കിരിയും നിഷേധിച്ചു. മത്സരത്തിൽ 2-1ന് സ്വിറ്റ്സർലാൻഡ് സെർബിയയെ പരാജയപ്പെടുത്തി.
First published: June 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍