• HOME
  • »
  • NEWS
  • »
  • sports
  • »
  • FIFA Qatar World Cup 2022 | ഖത്തർ ഫുട്ബോൾ ലോകകപ്പിന് ആവേശമുയരുന്നു; ടീമുകളുടെ ജഴ്സി പുറത്തിറക്കി അഡിഡാസ്

FIFA Qatar World Cup 2022 | ഖത്തർ ഫുട്ബോൾ ലോകകപ്പിന് ആവേശമുയരുന്നു; ടീമുകളുടെ ജഴ്സി പുറത്തിറക്കി അഡിഡാസ്

ഇന്ത്യൻ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ജഴ്സിയും മറ്റും നേരത്തെ തന്നെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അർജൻറീന, ബ്രസീൽ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ ടീമുകൾക്കെല്ലാം ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുണ്ട്

  • Last Updated :
  • Share this:
    ഖത്തറിൽ ഫുട്ബോൾ ലോകകപ്പിന് (Qatar Football Wolrd Cup) പന്തുരുളാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ടീമുകളുടെ ജഴ്സി പുറത്തിറക്കി അഡിഡാസ് (Adidas). ഇതോടെ ഇന്ത്യയിലെ ഫുട്ബോൾ ആരാധകരുടെയും ആവേശം വാനോളം ഉയർന്നിരിക്കുകയാണ്. പ്രിയപ്പെട്ട ടീമുകളുടെ ജഴ്സികൾ വാങ്ങാൻ ഇനി ആരാധകർ തിരക്ക് കൂട്ടിത്തുടങ്ങും. ലോകകപ്പിൽ ഇന്ത്യ കളിക്കുന്നില്ലെങ്കിലും മുമ്പെങ്ങുമില്ലാത്ത തരത്തിൽ ഇത്തവണ ആവേശം ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് വളരെ അടുത്തുള്ള ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത് എന്നത് തന്നെയാണ് അതിൻെറ പ്രധാന കാരണം.

    നവംബറിലാണ് ഖത്തറിൽ ഫുട്ബോൾ ലോകകപ്പിന് തുടക്കമാവുക. ടൂർണമെൻറിൻെറ ജഴ്സിയും ബോളും സ്പോൺസർ ചെയ്യുന്നത് ജർമ്മൻ കമ്പനിയായ അഡിഡാസാണ്. ഖത്തർ ലോകകപ്പിനുള്ള ഒഫീഷ്യൽ പന്ത് നേരത്തെ തന്നെ അഡിഡാസ് പുറത്തിറക്കിയിരുന്നു.

    ഇന്ത്യൻ ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട ടീമുകളുടെ ജഴ്സിയും മറ്റും നേരത്തെ തന്നെ സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അർജൻറീന, ബ്രസീൽ, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ ടീമുകൾക്കെല്ലാം ഇന്ത്യയിൽ വലിയ ആരാധകവൃന്ദമുണ്ട്. കേരളത്തിലും പ്രത്യേകിച്ച് മലബാറിൽ ഫുട്ബോൾ ലോകകപ്പിന് വലിയ ആവേശം തന്നെയാണുള്ളത്. ടീമുകൾ ഉപയോഗിക്കുന്ന കിറ്റിന് സമാനമായ കിറ്റുകൾ ആരാധകർക്കും നേരത്തെ തന്നെ വാങ്ങിക്കാൻ സാധിക്കും.

    മനോഹരമായ നിറങ്ങളിൽ ക്രിയേറ്റീവായ ഡിസൈനുകളിലാണ് ജഴ്സികൾ പുറത്തിറക്കിയിരിക്കുന്നത്. ഓരോ രാജ്യത്തിൻെറയും സാംസ്കാരികത്തനിമ വിളിച്ചോതുന്ന ജഴ്സികൾ കൂടിയാണ് ഇത്തവണ എത്തുന്നത്. മെക്സിക്കോയിലെ തദ്ദേശവാസികൾ സൃഷ്ടിച്ച മിക്‌സ്‌ടെക് ആർട്ട് മുതൽ ജപ്പാനിലെ പുരാണത്തിലെ മൂന്ന് കാലുകളുള്ള ഒറിഗാമി കാക്കയായ ‘യതഗരാസു’ വരെ കിറ്റുകളിൽ നിറഞ്ഞിട്ടുണ്ട്. അർജന്റീനയുടെ ദേശീയ പതാകയിലുള്ള മെയ് മാസത്തിലെ സൂര്യനും ജഴ്സിയുടെ ആക‍ർഷണമാണ്. ഓരോ രാജ്യത്തിൻെറയും ഊർജ്ജസ്വലത ഉൾക്കൊണ്ട് തന്നെയാണ് ജഴ്സികൾ തയ്യാറാക്കിയിരിക്കുന്നത്.

    “ഫിഫ ഫുട്ബോൾ ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകൾക്കായി ദേശീയ ടീം കിറ്റുകൾ രൂപകൽപ്പന ചെയ്യുമ്പോൾ ഈ ഡിസൈനുകൾ കായിക ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന് ഞങ്ങൾ എപ്പോഴും ഓർക്കാറുണ്ട്. ലോകത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങൾക്ക് അവരുടെ ഏറ്റവും മികച്ച കളി പുറത്തെടുക്കാൻ സഹായിക്കുന്ന വളരെ കംഫ‍ർട്ടബിളായ ജഴ്സികളാണ് നിർമ്മിച്ചിട്ടുള്ളത്," അഡിഡാസിലെ സീനിയർ ഡിസൈൻ ഡയറക്ടർ ജുർഗൻ റാങ്ക് പറഞ്ഞു.

    Also Read- FIFA U-17 Women's World Cup | ഇന്ത്യയിൽ നടക്കുന്ന അണ്ടർ 17 വനിതാ ലോകകപ്പിൽ ‘വാർ’ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്താൻ ഒരുങ്ങി ഫിഫ

    ഖത്തറിലാണ് ലോകകപ്പ് നടക്കുന്നത് എന്നത് കൊണ്ട് തന്നെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലുള്ള ജഴ്സികളാണ് തയ്യാറാക്കിയിട്ടുള്ളത്. ചൂടിനെ അതിജീവിക്കാൻ കഴിയുന്ന തരത്തിൽ പ്രത്യേകമായി ഡിസൈൻ ചെയ്തിട്ടുള്ള കിറ്റുകളാണ് ജപ്പാൻ, അർജൻറീന, മെക്സിക്കോ, സ്പെയിൻ എന്നീ രാജ്യങ്ങൾക്ക് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. വെയിൽസ് ടീമിന് വേണ്ടി തയ്യാറാക്കിയിട്ടുള്ള കിറ്റിൽ വിയർപ്പ് പെട്ടെന്ന് മാറാൻ വേണ്ടിയുള്ള സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ടെന്ന് അഡിഡാസ് അധികൃതർ അറിയിച്ചു. ഓരോ രാജ്യത്തെയും കാലാവസ്ഥയും സാഹചര്യങ്ങളും അനുസരിച്ചാണ് അവർക്ക് വേണ്ടി കിറ്റുകൾ തയ്യാറാക്കിയിട്ടുള്ളത്.
    Published by:Anuraj GR
    First published: