• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗുഹയിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ ലോകകപ്പ് ഫൈനൽ കാണില്ലെന്ന് ഫിഫ

news18india
Updated: July 10, 2018, 10:59 PM IST
ഗുഹയിൽ നിന്ന് രക്ഷപ്പെട്ട കുട്ടികൾ ലോകകപ്പ് ഫൈനൽ കാണില്ലെന്ന് ഫിഫ
news18india
Updated: July 10, 2018, 10:59 PM IST
ബാങ്കോക്: ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ ഗുഹയിൽ നിന്നും രക്ഷപ്പെട്ട 12 തായ് കുട്ടികൾ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ കാണാൻ എത്തില്ലെന്ന് ഫിഫ. കുട്ടികളും കോച്ചും ഗുഹയിൽ അകപ്പെട്ട് 18 ദിവസത്തിനു ശേഷമാണ് അവരെ വിദേശത്തു നിന്നുള്ള ഡൈവർമാരുടെയും തായ് നേവി സീലിന്‍റെയും നേതൃത്വത്തിൽ പുറത്തെത്തിച്ചത്.

ഫിഫ തലവൻ ഗിയാനി ഇൻഫാന്‍റിനോ കഴിഞ്ഞയാഴ്ച കുട്ടികളെ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ ക്ഷണിച്ചിരുന്നു. എന്നാൽ, ആരോഗ്യകരമായ പ്രശ്നങ്ങളാൽ കുട്ടികൾ ഇപ്പോൾ മോസ്കോ വരെ യാത്ര ചെയ്യുന്നതിന് തടസമുണ്ടെന്ന് അറിയിപ്പ് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.

'എല്ലായ്പോഴും ഫിഫ പ്രാധാന്യം നൽകുന്നത് എല്ലാവരുടെയും ആരോഗ്യത്തിനാണ്. കൂടാതെ, ഫിഫ ഒരുക്കുന്ന മറ്റൊരു പരിപാടിയിലേക്ക് കുട്ടികളെ ക്ഷണിക്കുമെന്നും അവരുടെ ആഹ്ളാദത്തിൽ പങ്കുചേരുമെന്നും ഫിഫ വക്താവ് അറിയിച്ചു.

ജൂൺ 23ന് ആയിരുന്നു 11 മുതൽ 16 വരെ വയസു പ്രായമുള്ള 12 കുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും ഗുഹയ്ക്കുള്ളിൽ രക്ഷപ്പെടാൻ കഴിയാത്തവിധം റെയായി താം ലുവാങ് ഗുഹാമുഖത്ത് അകപ്പെട്ടു പോയത്. അതേസമയം, രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തായ് നേവി ഉദ്യോഗസ്ഥന്‍റെ കുടുംബത്തിന് ഫിഫ അനുശോചനങ്ങൾ അറിയിച്ചു.
First published: July 10, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍