സ്വിസ് താരങ്ങളുടെ ഗോളാഘോഷം; അച്ചടക്ക നടപടിക്കൊരുങ്ങി ഫിഫ
news18india
Updated: June 24, 2018, 3:31 PM IST
news18india
Updated: June 24, 2018, 3:31 PM IST
മോസ്കോ: സെര്‍ബിയക്കെതിരായ മത്സരത്തിലെ ഗോള്‍നേട്ടം ആഘോഷമാക്കിയ സ്വിറ്റ്സര്‍ലന്‍ഡ് താരങ്ങളായ ഗ്രനിറ്റ് സാക്കയ്ക്കും ഷെര്ദാന് ഷാക്കിരിക്കുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനൊരുങ്ങി ഫിഫ. ആവേശം നിറഞ്ഞ മത്സരത്തില്‍ സാക്കയുടെയും ഷാക്കിരിയുടെയും ഗോളുകള്‍ക്കായിരുന്നു സ്വിറ്റ്സര്‍ലന്‍ഡ് വിജയം നേടിയത്. അല്‍ബേനിയന്‍ വേരുകളുള്ള ഇരുവരുടെയും ഗോളാഘോഷം ലോകമെമ്പാടും ചര്‍ച്ചയായിരുന്നു.
സെര്‍ബിയക്കെതിരെ ഗോള്‍ നേടിയതിന് ശേഷം സാക്കയും ഷക്കീരിയും തങ്ങളുടെ രണ്ട് കൈകളും ചേര്‍ത്ത് ചലിപ്പിച്ച് പക്ഷി പറക്കുന്നതിനെ സൂചിപ്പിച്ചാണ് ആഘോഷിച്ചത്. അല്‍ബേനിയയുടെ ദേശീയ പതാകയിലുള്ള ചിഹ്നമായ പരുന്തിനെ സൂചിപ്പിക്കുന്നതായിരുന്നു ഇത്. സെര്‍ബിയയില്‍ നിന്ന് സ്വാതന്ത്ര്യം സ്വയം പ്രഖ്യാപിച്ച കൊസോവയില്‍ നിന്നുള്ളവരാണ് സാക്കയും ഷക്കീരിയും.
കൊസോവയിലുള്ളവരില് 92 ശതമാനത്തിലേറെപ്പേരും അല്‍ബേനിയന്‍ വംശജരാണ്. സാക്കയും ഷക്കീരിയും അല്‍ബേനിയന്‍ പാരമ്പര്യമാണ് തുടരുന്നത്. കൊസോവയിലെ അല്‍ബേനിയന്‍ വംശജര്‍ ഇപ്പോഴും ഉപയോ?ഗിക്കുന്നത് അല്‍ബേനിയന്‍ പതാക തന്നെയാണ്.
രാഷ്ട്രീയ കാരണങ്ങളാൽ തന്നെ സ്വിസ് താരങ്ങളുടെ ഗോളാഘോഷം പ്രകോപനപരമെന്നാണ് ഫിഫയുടെ അച്ചടക്ക സമിതിയുടെ കണ്ടെത്തൽ. തുടർന്നാണ് താരങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അവർ അറിയിച്ചത്.

Loading...
Loading...