മിശിഹ, പ്ലെയർ ഓഫ് ദി ഇയർ: ഫിഫയുടെ പോയവർഷത്തെ ഏറ്റവും മികച്ച ഫുട്ബോളർ ലയണൽ മെസ്സി
മിശിഹ, പ്ലെയർ ഓഫ് ദി ഇയർ: ഫിഫയുടെ പോയവർഷത്തെ ഏറ്റവും മികച്ച ഫുട്ബോളർ ലയണൽ മെസ്സി
Last Updated :
Share this:
മിലാൻ: അർജന്റീനയുടെ സൂപ്പർ താരം ലിയൊണൽ മെസ്സിക്ക് പോയവർഷത്തെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള 'ഫിഫ ദി ബെസ്റ്റ്' പുരസ്കാരം. ക്രിസ്റ്റ്യാനോ റൊണാൾഡോയെയും ലിവർപൂൾ പ്രതിരോധതാരം വിർജിൽ വാൻ ഡെയ്ക്കിനെയും പിന്തള്ളിയാണ് പുരസ്കാര നേട്ടം. ലിവർപൂളിന്റെ യുർഗൻ ക്ലോപ് ആണ് മികച്ച പരിശീലകൻ. അമേരിക്കയുടെ മേഗൻ റപീനോയെ മികച്ച വനിത താരമായി തെരഞ്ഞെടുത്തു.
ബാഴ്സലോണയുടെ സ്പാനിഷ് ലീഗ് നേട്ടത്തിൽ നിർണായക പങ്ക് വഹിച്ച മെസ്സി ഇത് ആറാം തവണയാണ് ലോക ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെടുന്നത്. റൊണാൾഡോക്ക് 5 തവണയെ പുരസ്കാരം കിട്ടിയിട്ടുള്ളൂ. 2015ന് ശേഷം ആദ്യമായാണ് 32 കാരനായ മെസ്സിയെത്തേടി ലോക ഫുട്ബോളർ പുരസ്കാരമെത്തുന്നത്. ചടങ്ങിനെത്താതിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ പോയ വർഷത്തെ ലോക ഇലവനിൽ ഇടം പിടിച്ചു. എം ബാപ്പെ, ലൂക്ക മോഡ്രിച്ച്, എയ്ഡൻ ഹസാർഡ്, ഡിയോംഗ്, മാർസലോ, വാൻ ഡെയ്ക്, ഡി ലിറ്റ് , റാമോസ്, അലിസൺ ബക്കർ എന്നിവരാണ് ലോക ഇലവനിലെ മറ്റുള്ളവർ.
മികച്ച ഗോളിനുള്ള പുരസ്കാരം മെസിയെ മറികടന്ന് ഡാനിയല്‍ സോറി സ്വന്തമാക്കി. ഹംഗേറിയന്‍ ലീഗില്‍ ഫെഹ്റവര് എഫ്സിക്ക് വേണ്ടി നേടിയ ബൈസിക്കിള്‍ കിക്കാണ് സൂപ്പര്‍ താരങ്ങളുടെ ഗോളുകളെ മറികടന്ന് പുഷ്കാസ് അവാര്‍ഡ് നേടിയെടുത്തത്. പകരക്കാരനായി ക്രീസിലേക്കെത്തി മിനിറ്റുകള്‍ പിന്നിടുന്നതിന് മുന്‍പായിരുന്നു ഡാനിയന്‍ സോറിയുടെ വണ്ടര്‍ ഗോള്‍. ചാമ്പ്യന്‍സ് ലീഗും കോപ്പ അമേരിക്കയും ജയിച്ചാണ് ആലിസണ് ബെക്കര്‍ മികച്ച ഗോള്‍ കീപ്പര്‍ എന്ന നേട്ടത്തിലേക്കെത്തിയത്. ടോട്ടന്നാം പരിശീലകനെ പിന്നിലാക്കിയാണ് ക്ലോപ്പ് പുരസ്കാരം നേടിയത്. സാറി വാന്‍ഡര്‍ വാലാണ് മികച്ച വനിതാ ഗോള്‍ കീപ്പര്‍.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.