ലോകകപ്പിൽ ഇന്ന് മൊറോക്കോയ്ക്കെതിരെ പോർച്ചുഗൽ ക്വാർട്ടർ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്ഥാനം ബെഞ്ചിൽ തന്നെ. 1966 നും 2006 നും ശേഷം ആദ്യമായി പോർച്ചുഗൽ ഈ ഘട്ടത്തിൽ ഇറങ്ങുമ്പോഴും ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഡീഗോ കോസ്റ്റ, ഡീഗോ ദലോട്ട്, പെപ്പെ, റൂബൻ ഡയസ്, റാഫേൽ ഗ്വെറിറോ, ബ്രൂണോ ഫെർണാണ്ടസ്, ഒട്ടാവിയോ, ബെർണാഡോ സിൽവ, ജോവോ ഫെലിക്സ്, ഗോങ്കലോ റാമോസ്, റൂബൻ നെവ്സ് എന്നിവരാണ് പോർച്ചുഗൽ ലൈനപ്പിലുള്ളത്.
അതേസമയം, പോർച്ചുഗലിനെ തകർത്ത് സെമിയിൽ കയറി ചരിത്രം സൃഷ്ടിക്കാൻ ഉറപ്പിച്ചാണ് മൊറോക്കോ. ലോകകപ്പിൽ നിന്നു മാഞ്ഞുപോകുമായിരുന്ന ആഫ്രിക്കൻ വൻകരയുടെ മേൽവിലാസം തിരിച്ചു പിടിച്ചാണ് മോറോക്കോയുടെ വരവ്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലോകകപ്പിന്റെ അവസാന എട്ടിലേക്ക് ഒരു ആഫ്രിക്കന്‍ രാജ്യം മുന്നേറ്റം നടത്തുന്നത്.
Also Read- അര്‍ജന്റീനയുടെ വന്മതിലായി എമിലിയാനോ മാര്‍ട്ടീനസ്
മൊറോക്കോ ലൈന്‍അപ്പ്: യാസിൻ ബൗനൗ, അഷ്റഫ് ഹക്കിമി, റൊമെയ്ൻ സൈസ്, സോഫിയാൻ അംറബത്ത്, സലിം അമല്ല, അസെദീൻ ഔനാഹി, ഹക്കിം സിയെച്ച്, സൗഫിയാൻ ബൗഫൽ, യൂസഫ് എൻ-നെസിരി, ജവാദ് യാമിഖ്, യഹ്യ അത്തിയാറ്റ്-അള്ളാ
26 അംഗ മൊറോക്കൻ ടീമിലെ 16 പേരും വിദേശരാജ്യങ്ങളിൽ ജനിച്ചവരോ വളർന്നവരോ ആണ്. മുന്നേറ്റത്തിൽ ഹകീം സിയ്ച്ചിൽ തന്നെയാണ് പ്രതീക്ഷ. 90 മിനിറ്റും ആക്രമിക്കാൻ ഒത്ത മധ്യ നിര ടീമിന് മുതൽ കൂട്ടാണ്. പ്രതിരോധ കോട്ട കാക്കുന്ന അഷ്റഫ് ഹാകിമി ഭംഗിയായി നിറവേറ്റുന്നു. വിങ്ങുകളിലൂടെ ചില മികച്ച മുന്നേറ്റങ്ങൾ നടത്തി എതിരാളികളെ ഞെട്ടിക്കാൻ തന്നെയാകും മൊറോക്കൊയുടെ നീക്കം. സ്പൈഡർമാനെപ്പോലെ വലകെട്ടി ഗോൾ തടയുന്ന മോറോക്കോ ഗോളി യാസീൻ ബോണോയും നാലംഗ പ്രതിരോധ നിരയും ചേരുമ്പോൾ ഏത് ടീമിനും അതു മറികടക്കുക പ്രയാസമാകും
Also Read- അർജന്റീന നെതർലന്റ്സ് മൽസരത്തിൽ മഞ്ഞ കാർഡുകളുടെ പെരുമഴ; ആരാണീ റഫറി?
താരതമ്യേന കടുപ്പം എന്ന് വിലയിരുത്തപ്പെട്ട മത്സരത്തിൽ ആധികാരിക വിജയത്തോടെയാണ് പോർച്ചുഗീസ് സ്വിസ് പടയെ മലർത്തിയടിച്ചത്. മുന്നേറ്റനിരയിൽ അത്ഭുതപ്രകടനം പുറത്തെടുത്ത യുവ താരം റാമോസാണ് ഇപ്പോഴത്തെ ശ്രദ്ധ കേന്ദ്രം.
ബെർണാഡോ സിൽവയാണ് പോർച്ചുഗീസ് മധ്യ നിരയുടെ എഞ്ചിൻ. പ്രതിരോധത്തിൽ പ്രായം തളർത്താത വെറ്ററൻ താരം പെപ്പെയും റൂബൻ ഡയസും. വിങ്ങിലൂടെയുള്ള അക്രമങ്ങളും കൗണ്ടർ അറ്റാക്കുകളും പറങ്കി പട മുതലാകും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.