• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അപരിചിതരുടെ തോല്‍വി

news18india
Updated: June 22, 2018, 10:29 AM IST
അപരിചിതരുടെ തോല്‍വി
news18india
Updated: June 22, 2018, 10:29 AM IST
തീര്‍ത്തും അപരിചിതരായ 11 അര്‍ജന്റീനക്കാര്‍. അവരായിരുന്നു കളിക്കാനിറങ്ങിയത്. മത്സരത്തിനിടെ മെസിയെ കണ്ടത് അഞ്ചോ ആറോ തവണ. അഗ്യൂറോയെ കണ്ടില്ല. പകരമിറങ്ങിയ ഹിഗ്വെയ്‌നെ കണ്ടതേയില്ല. മധ്യനിര എന്നൊരു സംവിധാനം ഉണ്ടായിരുന്നോ എന്ന് സംശയമാണ്. പോരായ്മകളുടെ ശവപ്പെട്ടിയില്‍ ആണിയടിച്ച് ഗോളിയുടെ പിഴവുകളും. നിര്‍ണായക മത്സരത്തില്‍ സാംപോളി തൊട്ടതൊക്കെ പിഴച്ചു.

വരുത്തിയെന്ന് പറഞ്ഞ മാറ്റങ്ങള്‍ എവിടെ? ലയണല്‍ മെസിയുടെ ശരീര ഭാഷയില്‍ എല്ലാമുണ്ടായിരുന്നു. നിരാശയില്‍ നിന്ന് മെസി പ്രകോപിതനാകുന്നതും കണ്ടു. തൊട്ടതെല്ലാം അര്‍ജന്റീനക്ക് പിഴച്ചു. ആദ്യ പകുതിയിലെ രണ്ട് അവസരങ്ങള്‍. അത് കളഞ്ഞ് കുളിച്ചു. ആ രണ്ട് പ്രാവശ്യമല്ലാതെ നേരേ ചൊവേ ഒരു മുന്നേറ്റം നടത്താന്‍ പോലും അര്‍ജന്റീനയ്ക്കായില്ല.

മറുവശത്ത് ക്രൊയേഷ്യ തകര്‍പ്പന്‍ കളിയാണ് പുറത്തെടുത്തത്. ഗോളി ഇഷ്ടദാനം നല്‍കിയതാണ് ആദ്യ ഗോളെങ്കില്‍ രണ്ടാമത്തേത് അതി സുന്ദരമായിരുന്നു. മൂന്നാം ഗോള്‍ അര്‍ജന്റീനയുടെ കുഴിയില്‍ മണ്ണിട്ടതും. ഇനി കണക്കിലെ കളികളില്‍ പ്രതീക്ഷ വയ്ക്കുക അല്ലെങ്കില്‍ അത്ഭുതങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുക. അതാണ് മുന്നിലുള്ള വഴികള്‍. പത്താം നമ്പറിലെ മിശിഹയ്ക്ക് ഇനി അത്ഭുത പ്രവര്‍ത്തികള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. മിശിഹ നിരായുധനാണ്, നിരാശനും.
First published: June 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍