• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

റൊമേറോ നിങ്ങളൊരു ചെറിയ നഷ്ടമല്ല

news18india
Updated: June 22, 2018, 10:32 AM IST
റൊമേറോ നിങ്ങളൊരു ചെറിയ നഷ്ടമല്ല
news18india
Updated: June 22, 2018, 10:32 AM IST
റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ നോക്കൗട്ട് സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിച്ചത് ഒരൊറ്റയൊരു പിഴവായിരുന്നു. വില്ലി കബല്ലേറോ എന്ന ഗോള്‍ കീപ്പറുടെ വലിയ പിഴവ്. അര്‍ജന്റീന ടീം ലോകകപ്പിന് വിമാനം കയറിയപ്പോള്‍ പ്രധാനം അഭാവം ഇക്കാര്‍ഡിയോ ലമേലയോ ഒന്നുമായിരുന്നില്ല. അത് ലോകകപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് മാത്രം പരിക്കേറ്റ സെര്‍ജി റൊമേറോ ആയിരുന്നു.

കഴിഞ്ഞദിവസം കബല്ലെറോ എന്ന ഗോള്‍ കീപ്പറുടെ 53-ാം മിനിറ്റിലെ ആ പിഴവ് കാണുമ്പോള്‍ അര്‍ജന്റീന ആരാധകര്‍ ഏറ്റവുമധികം മിസ് ചെയ്യുന്നത് റൊമേറോയെ തന്നെയായിരിക്കും. കഴിഞ്ഞ ലോകകപ്പില്‍ അര്‍ജന്റൈന്‍ ഗോള്‍പോസ്റ്റിന് കീഴിലെ ഇളക്കാനാവാത്ത പോരാളിയെ.

നിര്‍ണായക മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായതോടെ അര്‍ജന്റീന കൂടുതല്‍ സമ്മര്‍ദത്തിലാകുകയായിരുന്നു. മത്സരത്തിന്റെ 53-ാം മിനിറ്റിലാണ് കബല്ലേറോയുടെ പിഴവില്‍ അന്റെ റാബിക്ക് ക്രൊയേഷ്യയെ മുന്നിലെത്തിച്ചത്.



ക്ലബ് ലെവലില്‍ കബല്ലെറോ ചെല്‍സിയുടെ രണ്ടാം ഗോള്‍ കീപ്പറും റൊമേരോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ രണ്ടാം ഗോള്‍കീപ്പറുമാണ്. പക്ഷെ റൊമേറോയും കബല്ലെറോയും തമ്മിലുള്ള വിടവ് വലുതായിരുന്നു. വളരെ വലുത്.

ബ്രസീലിയന്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ ഫൈനല്‍ വരെയുള്ള കുതിപ്പ് മെസിയുടെ തോളിലേറിയാണെന്ന് പറയുമെങ്കിലും അര്‍ജന്റീനയുടെ കഴിഞ്ഞ ലോകകപ്പിലെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു റൊമേറോ.

നോക്കൗട്ട് മുതല്‍ അങ്ങോട്ട് ഫൈനലില്‍ എക്‌സ്ട്രാ ടൈമില്‍ ഗോട്‌സെയുടെ വിജയ ഗോള്‍ വരുന്നത് വരെ ഒരു ഗോള്‍ പോലും റൊമേറോ വഴങ്ങിയിരുന്നില്ല. ഹോളണ്ടിനെതിരായ സെമിയും ആരും മറന്നിട്ടുണ്ടാകില്ല. അത് റൊമേറോ ഒറ്റയ്ക്ക് ജയിപ്പിച്ച മത്സരമായിരുന്നു. കളിയിലുടനീളവും പിന്നെ പെനാല്‍റ്റി ഷൂട്ടൊട്ടിലും റൊമേറോ തന്നെയായിരുന്നു താരം. രണ്ട് പെനാള്‍റ്റി സേവുകളാണ് അന്ന് ഷൂട്ടൗട്ടില്‍ റൊമേറോ നടത്തിയത്.

4 ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയ റൊമേരോ വെറും 4 ഗോളുകള്‍ മാത്രമാണ് ആ ലോകകപ്പില്‍ ആകെ വഴങ്ങിയത്. അതില്‍ ഒന്ന് സെല്‍ഫ് ഗോളും. റഷ്യയില്‍ ഒരുപാട് പോരായ്മകള്‍ അര്‍ജന്റീനയ്ക്ക് ഉണ്ടെങ്കിലും അതില്‍ പ്രധാനം ഗോള്‍പോസ്റ്റിന് കീഴില്‍ റൊമേറോ ഇല്ല എന്നുള്ളത് തന്നെയാവും.
First published: June 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍