• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തോറ്റെങ്കിലും അര്‍ജന്റീനയുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല; കണക്കിലെ കളികള്‍ ഇങ്ങനെ

news18india
Updated: June 22, 2018, 1:16 PM IST
തോറ്റെങ്കിലും അര്‍ജന്റീനയുടെ സാധ്യതകള്‍ അവസാനിച്ചിട്ടില്ല; കണക്കിലെ കളികള്‍ ഇങ്ങനെ
news18india
Updated: June 22, 2018, 1:16 PM IST
ഫുട്‌ബോള്‍ പലപ്പോഴും ഇങ്ങനെയാണ്. അട്ടിമറികരുത്തില്‍ പൊലിയുന്നത് വലിയ ടീമുകളായിരിക്കും. ഈ അനിശ്ചിതത്വമാണ് റഷ്യന്‍ ലോകകപ്പിന്റെ പ്രത്യേകത തന്നെ. ജര്‍മ്മനിയെ തോല്‍പ്പിച്ച് മെക്സിക്കോ ഞെട്ടിച്ചപ്പോള്‍ അതിലും ശക്തിയുള്ള ഞെട്ടലാണ് ക്രൊയേഷ്യ അര്‍ജന്റീനയ്ക്ക് സമ്മാനിച്ചത്.

എന്നാല്‍ ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റെങ്കിലും അര്‍ജന്റീനയുടെ പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ അവസാനിച്ചിട്ടില്ല. പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ അര്‍ജന്റീനക്ക് ഇനിയും സാധിക്കും. പക്ഷേ അത് അത്ര എളുപ്പമല്ല എന്ന് മാത്രം. അര്‍ജന്റീനയുടെ സാധ്യതകള്‍ എങ്ങനെയെന്നു നോക്കാം.

ഗ്രൂപ്പ് ഡിയില്‍ രണ്ട് മത്സരങ്ങള്‍ വിജയിച്ച് മികച്ച ഗോള്‍ശരാശരിയില്‍ ആറു പോയിന്റുമായി ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരിക്കുകയാണ്. ഒരു തോല്‍വിയും ഒരു സമനിലയുമുള്ള അര്‍ജന്റീന ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ഐസ്ലന്‍ഡ് ഒരു പോയിന്റുമായി രണ്ടാമതുണ്ട്. നൈജീരിയക്ക് പോയിന്റൊന്നുമില്ലെങ്കിലും രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്.



അര്‍ജന്റീനയ്ക്കൊപ്പം ഗ്രൂപ്പില്‍ ഒരു പോയിന്റുള്ള ഐസ്ലന്‍ഡും പോയിന്റ് ഒന്നും ഇല്ലാത്ത നൈജീരിയയും തമ്മിലുള്ള ഇന്നത്തെ മത്സരമാകും അര്‍ജന്റീനയുടെ ഈ ലോകകപ്പിലെ വിധി എഴുതുക. ഈ മത്സരത്തില്‍ ഐസ്ലന്‍ഡ് ജയിച്ചാല്‍ നാല് പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറും. അതേസമയം, നൈജീരിയ ജയിച്ചാല്‍ അവരാകും രണ്ടാം സ്ഥാനത്തേക്ക് കയറുക. സമനിലയാകുന്നതാണ് അര്‍ജന്റീനയെ അപേക്ഷിച്ച് ഏറ്റവും അനുകൂലം. അങ്ങനെയെങ്കില്‍ അവസാന മത്സരത്തില്‍ നൈജീരിയയെ തോല്‍പ്പിക്കുകയും ക്രൊയേഷ്യ ഐസ്ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ അവസാന പതിനാറില്‍ മെസിക്കും കൂട്ടര്‍ക്കും ഇടം നേടാം.

ഇനി ഐസ്ലന്‍ഡും അര്‍ജന്റീനയും നൈജീരിയയെ പരാജയപ്പെടുത്തിയാല്‍ ഗോള്‍ ശരാശരിയാകും വിധി നിര്‍ണയിക്കുക. ക്രൊയേഷ്യയോട് മൂന്ന് ഗോള്‍ വഴങ്ങിയ അര്‍ജന്റീനയ്ക്ക് നൈജീരിയന്‍ വലയില്‍ ഗോള്‍ നിക്ഷേപം നടത്തിയാല്‍ മാത്രമേ ആ പ്രതിസന്ധി മറികടക്കാനാവൂ. അതേസമയം, നൈജീരിയയോട് സമനില വഴങ്ങിയാല്‍ പോലും അര്‍ജന്റീനയ്ക്ക് നാട്ടിലേക്ക് വിമാനം കയറാം.
First published: June 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍