• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പോരാട്ടത്തിനൊടുവില്‍ സമനിലതെറ്റാതെ ഡെന്‍മാര്‍ക്കും ഓസ്‌ട്രേലിയയും

news18india
Updated: June 21, 2018, 9:12 PM IST
പോരാട്ടത്തിനൊടുവില്‍ സമനിലതെറ്റാതെ ഡെന്‍മാര്‍ക്കും ഓസ്‌ട്രേലിയയും
news18india
Updated: June 21, 2018, 9:12 PM IST
കസാന്‍: ഗ്രൂപ്പ് സിയിലെ മികച്ച പോരാട്ടം കണ്ട മത്സരത്തില്‍ ഡെന്‍മാര്‍ക്കും ഓസ്‌ട്രേലിയയും സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഏഴാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ എറിക്‌സണാണ് ഡെന്‍മാര്‍ക്കിന്റെ ഗോള്‍ നേടിയത്. 38-ാം മിനിറ്റില്‍ മിലി ജെഡിനാക് ഓസ്‌ട്രേലിയയെ ഒപ്പമെത്തിച്ചു.

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിന്റെ സഹായത്തോടെ ഓസ്‌ട്രേലിയക്ക് ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗോള്‍. യൂസഫ് പോള്‍സന്‍ ബോക്‌സിനുള്ളില്‍ പന്തു കൈകൊണ്ട് തട്ടിയതിനാണ് പെനല്‍റ്റി വിധിച്ചത്. കിക്കെടുത്ത മിലി ജെഡിനാക് യാതൊരു പിഴവും കൂടാതെ പന്തു വലയിലെത്തിച്ചു. ഈ ലോകകപ്പില്‍ ജെഡിനാകിന്റെ രണ്ടാം ഗോളാണിത്.

ആദ്യ മത്സരത്തില്‍ പെറുവിനെ തോല്‍പ്പിച്ച ഡെന്‍മാര്‍ക്കിന് ഇതോടെ നാലു പോയിന്റായി. ഓസ്‌ട്രേലിയക്ക് ഒരു പോയിന്റ് മാത്രമാണുള്ളത്.
Loading...

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഏര്‍പ്പെടുത്തിയതോടെ ലോകകപ്പില്‍ പെനല്‍റ്റികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 2014 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആകെ മത്സരങ്ങളില്‍നിന്നായി 10 പെനല്‍റ്റികള്‍ പിറന്നപ്പോള്‍, റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പുഘട്ടം പാതിവഴിയെത്തും മുന്‍പേ പിറന്നത് 11 പെനല്‍റ്റികള്‍.
First published: June 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍