• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ലൈംഗികാതിക്രമത്തിന് ഇരയായി വനിതാ റിപ്പോര്‍ട്ടര്‍

news18india
Updated: June 21, 2018, 12:44 PM IST
ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ലൈംഗികാതിക്രമത്തിന് ഇരയായി വനിതാ റിപ്പോര്‍ട്ടര്‍
news18india
Updated: June 21, 2018, 12:44 PM IST
മോസ്‌കോ: അപ്രതീക്ഷിതമായ പല കാഴ്ചകള്‍ക്കും ലോകകപ്പ് മത്സരങ്ങള്‍ സാക്ഷിയാകാറുണ്ട്. കളത്തിനു പുറത്തും അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് കുറവുണ്ടാവില്ല. എന്നാല്‍ ലോകകപ്പിനിടയില്‍ ഒരു വനിതാ മാധ്യമപ്രവര്‍ത്തകക്ക് നേരിടേണ്ടി വന്ന അപ്രതീക്ഷിതമായൊരു സംഭവം ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്.

ലോകകപ്പ് ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ ആരാധകന്റെ പരിധി വിട്ട പെരുമാറ്റത്തിന് ഇരയായിരിക്കുകയാണ് ജൂലിയത്ത് ഗോണ്‍സാലസ് തേറന്‍ എന്ന കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക. ലോകകപ്പിനായി ജര്‍മ്മന്‍ ചാനല്‍ ഡ്യുച്ചെ വെല്ലിനു വേണ്ടി ലൈവായി റിപ്പോര്‍ട്ട് ചെയ്യുമ്പോഴായിരുന്നു ഫുട്ബോള്‍ ആരാധകന്‍ മാധ്യമപ്രവര്‍ത്തകയെ കടന്നുപിടിച്ച് ചുംബിച്ചത്.

ജൂലിയത്തിന്റെ മാറില്‍ കൈവെച്ചാണ് ഇയാള്‍ ചുംബിച്ചത്. മാധ്യമപ്രവര്‍ത്തക ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. അക്രമം നടത്തിയയാള്‍ താന്‍ ലൈവായി റിപ്പോര്‍ട്ട് ചെയ്യുന്നതും കാത്ത് അടുത്ത് തന്നെ നില്‍ക്കുകയായിരുന്നുവെന്നാണ് ജൂലിയത്ത് പറയുന്നത്.

ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ യുവാവ് ചുംബിച്ചപ്പോള്‍ ജുലിയത്ത് ആദ്യം ഞെട്ടിയെങ്കിലും അത് പ്രകടിപ്പിക്കാതെ റിപ്പോര്‍ട്ടിംഗ് തുടരുകയായിരുന്നു..

'ആദരിക്കൂ! ഞങ്ങള്‍ ഫുട്ബോളിന്റെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണം' വീഡിയോക്കൊപ്പം ജുലിയത്ത് കുറിച്ചു.

First published: June 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍