• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിറച്ച് വിറച്ച് ഫ്രാന്‍സിന് രണ്ടാം ജയം; പ്രീക്വാര്‍ട്ടറില്‍

news18india
Updated: June 21, 2018, 10:40 PM IST
വിറച്ച് വിറച്ച് ഫ്രാന്‍സിന് രണ്ടാം ജയം; പ്രീക്വാര്‍ട്ടറില്‍
news18india
Updated: June 21, 2018, 10:40 PM IST
ഇക്കറ്റരിന്‍ബര്‍ഗ്: തെക്കേ അമേരിക്കന്‍ ശക്തികളായ പെറുവിന്റെ പോരാട്ടവീര്യത്തെ അവസാനം വരെ പ്രതിരോധിച്ച് ഫ്രാന്‍സിന് ലോകകപ്പിലെ രണ്ടാം ജയം. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും എതിരാളികളുടെ കടുത്ത സമ്മര്‍ദത്തെ അതിജീവിച്ചാണ് ഫ്രാന്‍സ് ജയിച്ചുകേറിയത്.

ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഫ്രാന്‍സിന്റെ വിജയം. 38-ാം മിനിറ്റില്‍ 19-കാരന്‍ കെയ്‌ലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ വിജയഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ആദ്യ മല്‍സരത്തില്‍ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് തോല്‍പ്പിച്ചിരുന്നു.

ഓസ്ട്രേലിയയോട് ആദ്യ മത്സരത്തില്‍ നേടിയ ജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഫ്രാന്‍സിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയാണ് പെറു കീഴടങ്ങിയത്. മത്സരത്തിലുടനീളം കളത്തില്‍ ആധിപത്യം പുലര്‍ത്താനായെസങ്കിലും ഫ്രഞ്ച് വലയില്‍ പന്തെത്തിക്കുന്നതില്‍ പരാജയപ്പെട്ടതാണ് പെറുവിന് തിരിച്ചടിയായത്. ഇടയ്ക്ക് പെറു താരം അക്വീനോയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ത്തട്ടി പുറത്തേക്കു തെറിക്കുകയും ചെയ്തു. ഈ തോല്‍വിയോടെ പെറു ലോകകപ്പില്‍നിന്ന് പുറത്തായി.
First published: June 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍