• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മെസിയുടെ ഫേസ്ബുക്ക് വീഡിയോയില്‍ നിറഞ്ഞ് മലയാളികളുടെ ആവേശവും

news18india
Updated: June 21, 2018, 7:04 PM IST
മെസിയുടെ ഫേസ്ബുക്ക് വീഡിയോയില്‍ നിറഞ്ഞ് മലയാളികളുടെ ആവേശവും
news18india
Updated: June 21, 2018, 7:04 PM IST
കേരളത്തിലെ ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ മെസിയുടെ വീഡിയോയില്‍. ലോകകപ്പിന്റെ ഭാഗമായി ലോകത്തിലെ
വിവിധ ഭാഗങ്ങളിലുള്ള ആരാധകരുടെ ആവേശപ്രകടനങ്ങള്‍ ഉള്‍പ്പെടുത്തി മെസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് മലയാളി മയം.

ഒരു മിനിറ്റും അഞ്ചു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മൂന്നുതവണ മലയാളി ഫുട്‌ബോള്‍ ആരാധകരുടെ ആവേശം കാണാം. മെസിയുടെ കൂറ്റന്‍ കട്ടൗട്ട്, അദ്ദേഹത്തിന്റെ ചിത്രം കയ്യില്‍ പിടിച്ച് അര്‍ജന്റീന ജഴ്‌സിയില്‍ ആര്‍ത്തുവിളിക്കുന്ന ആരാധകര്‍ എന്നിവയെല്ലാം വീഡിയോയിലുണ്ട്.

കേരളത്തിനു പുറമേ അര്‍ജന്റീന, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആരാധകരെയും വീഡിയോയില്‍ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെട്ടതോടെ വീഡിയോക്ക് ലൈക്കുകളും കമന്റുകളുമായി മലയാളികളും രംഗത്തെത്തി.

First published: June 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍