• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നെയ്‌മർ ഇന്നു കളിക്കുമോ? പൂർണ ഫിറ്റല്ലെന്ന് ബ്രസീൽ കോച്ച്


Updated: June 17, 2018, 6:29 PM IST
നെയ്‌മർ ഇന്നു കളിക്കുമോ? പൂർണ ഫിറ്റല്ലെന്ന് ബ്രസീൽ കോച്ച്

Updated: June 17, 2018, 6:29 PM IST
റൊസ്റ്റോവ്-ഓൺ-ഡോൺ: ലോകകപ്പിലെ ആദ്യ പോരാട്ടത്തിനായി ബ്രസീൽ കളത്തിലിറങ്ങുമ്പോൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകവൃന്ദം. അതേസമയം അവരുടെ സൂപ്പർതാരം നെയ്‌മർ പൂർണ ഫിറ്റല്ലെന്ന് കോച്ച് ടിറ്റെ പറയുന്നു. അദ്ദേഹം 100 ശതമാനം ഫിറ്റല്ലെന്ന് കോച്ച് പറഞ്ഞു. ആദ്യ ഇലവനിൽ നെയ്‌മറെ ഇറക്കുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ടിറ്റെ പറഞ്ഞു. വേഗതയേറിയ കളിയാണ് നെയ്‌മറുടെ സവിശേഷത. അതുതന്നെയാണ് ആദ്യ മൽസരത്തിൽ പ്രതീക്ഷിക്കുന്നതെന്നും ബ്രസീൽ പരിശീലകൻ പറഞ്ഞു. ഇന്ന് രാത്രി സ്വിറ്റ്സർലണ്ടിനെതിരെയാണ് അഞ്ചു തവണ ജേതാക്കളായിട്ടുള്ള ബ്രസീലിന്‍റെ ആദ്യ മൽസരം. കാലിനേറ്റ പരിക്കിനെ തുടർന്ന് ഫെബ്രുവരിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ നെയ്‌മർ അടുത്തിടെയാണ് കളത്തിലേക്ക് മടങ്ങിയെത്തിയത്. ലോകകപ്പ് സന്നാഹമൽസരത്തിൽ നെയ്‌മർ കളിച്ചിരുന്നു.
First published: June 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍