• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സെല്‍ഫ് ഗോളുകളുടെ റെക്കോര്‍ഡ് തകര്‍ക്കുമോ ഈ ലോകകപ്പ്?

news18india
Updated: June 21, 2018, 1:00 PM IST
സെല്‍ഫ് ഗോളുകളുടെ  റെക്കോര്‍ഡ് തകര്‍ക്കുമോ ഈ ലോകകപ്പ്?
news18india
Updated: June 21, 2018, 1:00 PM IST
മോസ്‌കോ: റഷ്യന്‍ ലോകകപ്പിന് ഒരാഴ്ച പ്രായമായിരിക്കെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടം പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും റഷ്യയുടെ ചെറിഷേവും തമ്മിലാണ്. റൊണാള്‍ഡോ നാലു ഗോളുകളോടെ ഒന്നാമതും ചെറിഷേവ് മൂന്നു ഗോളുകളോടെ രണ്ടാമതും ആണ്. എന്നാല്‍ ഇവര്‍ക്കും മുകളില്‍ ഗോളുകള്‍ അടിച്ചുകൂട്ടി ഒരാളുണ്ട്. സാക്ഷാല്‍ സെല്‍ഫ് ഗോള്‍.

19 മത്സരങ്ങളില്‍ നിന്നായി ഇതുവരെ 5 സെല്‍ഫ് ഗോളുകളാണ് ലോകകപ്പില്‍ പിറന്നത്. ചൊവ്വാഴ്ച മാത്രം രണ്ടെണ്ണം. സെനഗലിനു വേണ്ടി 37-ാം മിനിറ്റില്‍ പോളണ്ടിന്റെ തിയാഗോ സിയോനെക്കിന്റെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍. റഷ്യക്ക് വേണ്ടി 47-ാം മിനിറ്റില്‍ ഈജിപ്തിന്റെ അഹമ്മദ് ഫാത്തിയുടെ കാലില്‍ നിന്നും.

ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ സെല്‍ഫ് ഗോളുകളുടെ റെക്കോര്‍ഡ് ഈ ലോകകപ്പ് തകര്‍ത്തേക്കുമെന്നാണ് ഈ കണക്ക് സൂചനകള്‍ നല്‍കുന്നത്. 1998-ലെ ഫ്രാന്‍സ് ലോകകപ്പിലായിരുന്നു ഏറ്റവും കൂടുതല്‍ സെല്‍ഫ് ഗോളുകള്‍ ലോകകപ്പ് ചരിത്രത്തില്‍ പിറന്നത്. അന്ന് ആറ് ഗോളുകളായിരുന്നു
സെല്‍ഫ് ഗോളായി രേഖപ്പെടുത്തിയത്.

ഇത്തവണയാകട്ടെ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് അവസാനിക്കുമ്പോള്‍ തന്നെ അഞ്ച് സെല്‍ഫ് ഗോളുകളായി. ഇത്തവണ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന താരത്തിന് സെല്‍ഫ് ഗോളിനേക്കാള്‍ ഗോളുകളുടെ എണ്ണം കുറവായാലും അത്ഭുതപ്പെടാനില്ല.

ഈ ടൂര്‍ണമെന്റിലെ മറ്റു സെല്‍ഫ് ഗോളുകള്‍

1. മൊറോക്കോയുടെ അസിസ് ബൗഹാദൗസ് (ഇറാനെതിരെ)

2. ഓസ്‌ട്രേലിയയുടെ അസിസ് ബെഹിച്ച് (ഫ്രാന്‍സിനെതിരെ)

3. നൈജീരിയയുടെ ഒഹെനക്കാരോ എറ്റേബോ (ക്രൊയേഷ്യക്കെതിരെ)
First published: June 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍