• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കടുത്ത പോരാട്ടത്തിനൊടുവില്‍ പോര്‍ച്ചുഗലിനോട് കീഴടങ്ങി മൊറോക്കോ

news18india
Updated: June 20, 2018, 7:57 PM IST
കടുത്ത പോരാട്ടത്തിനൊടുവില്‍ പോര്‍ച്ചുഗലിനോട് കീഴടങ്ങി മൊറോക്കോ
news18india
Updated: June 20, 2018, 7:57 PM IST
മോസ്‌കോ: കളിച്ചത് മൊറോക്കോ ഗോളടിച്ചത് പോര്‍ച്ചുഗല്‍, ഇതായിരുന്നു ഗ്രൂപ്പ് ബിയിലെ ഇന്നത്തെ പോര്‍ച്ചുഗല്‍ - മൊറോക്കോ മത്സരത്തില്‍ കണ്ടത്. മികച്ച പ്രകടനം പുറത്തെടുത്ത മൊറോക്കോ പക്ഷേ പോര്‍ച്ചുഗലിനോട് ഒരു ഗോളിന് കീഴടങ്ങി.

സ്പെയിനിനെതിരെ നിര്‍ത്തിയിടത്തു നിന്ന് ഗോളടി തുടരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നാലാം മിനിറ്റില്‍ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്. നാലാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ തകര്‍പ്പന്‍ ഹെഡറിലൂടെ റൊണാള്‍ഡോ വലയിലെത്തിക്കുകയായിരുന്നു. കോര്‍ണറില്‍നിന്നും ജാവോ മുട്ടീഞ്ഞോ ഉയര്‍ത്തിവിട്ട പന്തില്‍ പറന്നുതലവച്ച് റൊണാള്‍ഡോ ഈ ലോകകപ്പിലെ നാലാം ഗോള്‍ നേടി. 15-ാം തീയതി സ്പെയിനിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ റൊണാള്‍ഡോ ഹാട്രിക്ക് നേടിയിരുന്നു.

മത്സരത്തിലുടനീളം മേധാവിത്തം പുലര്‍ത്തിയിട്ടും ഗോള്‍മാത്രം മൊറോക്കോയ്ക്ക് അകന്നുനിന്നു. റൊണാള്‍ഡോയുടെ ഗോള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ കളത്തില്‍ മൊറോക്കന്‍ ആധിപത്യമായിരുന്നു. എന്നാല്‍ ഫിനിഷിങ്ങിലെ പാളിച്ച അവര്‍ക്ക് വിനയായി. കരീം എല്‍ അഹ്മദിയുടെ ഷോട്ടുകള്‍ പലതും ലക്ഷ്യത്തിലെത്താതെ പോകുകയായിരുന്നു. പന്ത് കൈവശം വയ്ക്കുന്നതിലും ഭാവനാസമ്പന്നമായ ആക്രമണങ്ങള്‍ സംഘടിപ്പിക്കുന്നതിലും മൊറോക്കോ തന്നെയായിരുന്നു മുന്നില്‍.
First published: June 20, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍