• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നന്നായി കളിച്ചാല്‍ ഞാന്‍ അവര്‍ക്ക് ബെല്‍ജിയം സ്‌ട്രൈക്കര്‍; അല്ലെങ്കില്‍ വെറും കോംഗോ വംശജന്‍

news18india
Updated: June 20, 2018, 6:50 PM IST
നന്നായി കളിച്ചാല്‍ ഞാന്‍ അവര്‍ക്ക് ബെല്‍ജിയം സ്‌ട്രൈക്കര്‍; അല്ലെങ്കില്‍ വെറും കോംഗോ വംശജന്‍
news18india
Updated: June 20, 2018, 6:50 PM IST
മോസ്‌കോ: പനാമയ്‌ക്കെതിരെ ഇരട്ടഗോളുകളോടെ വരവറിയിച്ചിരിക്കുകയാണ് ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു. ലോകകപ്പിലെ ആദ്യ മത്സരത്തിനു മുന്‍പ് ലുക്കാക്കു എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.

പട്ടിണി നിറഞ്ഞ ബാല്യത്തെ കുറിച്ച് തുറന്നെഴുതിയിരിക്കുകയാണ് ലുക്കാക്കു. വീട്ടിലെ ദാരിദ്ര്യം ലുക്കാക്കു തിരിച്ചറിയുന്നത് ആറാം വയസിലാണ്. ഒരു ദിവസം ഉച്ചഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ലുക്കാക്കു.
പാലും ബ്രഡുമായിരുന്നു പതിവ്. അന്ന് അമ്മ റഫ്രിജറേറ്ററിനരികില്‍ നിന്ന് പാലില്‍ എന്തോ കലക്കുന്നതു കണ്ടു. അന്ന് പാലു തികയാത്തതിനാല്‍ വെള്ളം ചേര്‍ക്കുകയായിരുന്നു. കൊടും പട്ടിണിയായിരുന്നു കുടുംബത്തില്‍.

വീട്ടിനടുത്തുള്ള ബേക്കറിയില്‍ ബ്രെഡ് കടം വാങ്ങിയായിരുന്നു അമ്മ ലുക്കാക്കുവിനെയും സഹോദരങ്ങളെയും ഊട്ടിയിരുന്നത്. ബെല്‍ജിയത്തിലെ വമ്പന്‍ ഫുട്‌ബോള്‍ ക്ലബ്ബായ ആന്‍ഡര്‍ലെക്ടിന്റെ താരമാകുമെന്ന് ലുക്കാക്കു തന്റെ അമ്മയ്ക്ക് വാക്കുകൊടുത്തിരുന്നു.

അദ്ദേഹത്തിന്റെ അച്ഛന്‍ ഒരു ബെല്‍ജിയത്തിലെ ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായിരുന്നു. അച്ഛനെ പോലെ പ്രൊഫഷണല്‍ താരമാകണമെന്ന് ലുക്കാക്കു മനസിലുറപ്പിച്ചിരുന്നു. ബെല്‍ജിയത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരമാകണമെന്നായിരുന്നു ലക്ഷ്യം. അങ്ങനെ 2009 മേയ് 24-ന് ലുക്കാക്കു ആന്റര്‍ലെക്ടുമായി കരാര്‍ ഒപ്പിട്ടു.
Loading...
പിന്നീട് ബെല്‍ജിയം ടീമിലെത്തിയപ്പോള്‍ മാധ്യമങ്ങളില്‍ ലുക്കാക്കുവിനെ കുറിച്ചു പല വാര്‍ത്തകളും വരാന്‍ തുടങ്ങി. നന്നായി കളിക്കുമ്പോള്‍ ബെല്‍ജിയം സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു എന്ന് വിളിക്കുന്നവര്‍ തന്നെ തോല്‍വികള്‍ വരുമ്പോള്‍ കോംഗോ വംശജന്‍ ലൂക്കാക്കു എന്നു വിളിക്കും.

ഞാന്‍ ജനിച്ചതും വളര്‍ന്നതും ബല്‍ജിയത്തിലാണ്. എന്നിട്ടും ഈ രാജ്യത്തെ ചിലര്‍ക്ക് ഞാന്‍ പരാജയപ്പെടുന്നതു കാണാന്‍ ഇഷ്ടമാണ്. പക്ഷേ, പണ്ട് പാലില്‍ വെള്ളം ചേര്‍ത്തു കുടിക്കേണ്ട ഗതികേടില്‍ ഇവര്‍ ആരും എനിക്കൊപ്പമുണ്ടായിരുന്നില്ല, ലുക്കാക്കു കുറിക്കുന്നു.
First published: June 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍