• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

മൊറോക്കോയ്‌ക്കെതിരെയും ഗോള്‍; റൊണാള്‍ഡോയ്ക്ക് ഇനി യൂറോപ്പില്‍ പകരക്കാരില്ല

news18india
Updated: June 20, 2018, 8:10 PM IST
മൊറോക്കോയ്‌ക്കെതിരെയും ഗോള്‍; റൊണാള്‍ഡോയ്ക്ക് ഇനി യൂറോപ്പില്‍ പകരക്കാരില്ല
news18india
Updated: June 20, 2018, 8:10 PM IST
മൊറോക്കോയ്‌ക്കെതിരായ ഗോളോടെ യൂറോപ്പിലെ ഗോള്‍വേട്ടയുടെ റെക്കോര്‍ഡ് ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തം. നാലാം മിനിറ്റിലെ ഗോള്‍ നേട്ടത്തോടെ യൂറോപ്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍സ്‌കോറര്‍ ആയി റൊണാള്‍ഡോ.

ജാവോ മുട്ടീഞ്ഞോയുടെ കോര്‍ണറില്‍ തലവെച്ച് റൊണാള്‍ഡോ നേടിയ ഗോള്‍ അദ്ദേഹത്തിന്റെ രാജ്യാന്തര കരിയറിലെ 85-ാം ഗോളായിരുന്നു. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളെന്ന ഹംഗറിയുടെ സാക്ഷാല്‍ ഫ്രാങ്ക് പുഷ്‌കാസിന്റെ റെക്കോര്‍ഡാണ് റൊണാള്‍ഡോ മറികടന്നത്.

ഹംഗറിയുടെ ഇതിഹാസ താരത്തിന് 84 ഗോളുകളായിരുന്നു. 151 മത്സരങ്ങളില്‍ നിന്നാണ് ക്രിസ്റ്റ്യാനോയുടെ ഈ നേട്ടം. നിലവില്‍ കളിക്കുന്ന താരങ്ങളില്‍ റൊണാള്‍ഡോയ്ക്കാണ് ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ ഉള്ളത്.
Loading...

64 ഗോളുകളുമായി ഇന്ത്യയുടെ സുനില്‍ ഛേത്രിയും അര്‍ന്റീനയുടെ ലയണല്‍ മെസിയുമാണ് റൊണാള്‍ഡോയ്ക്ക് പിന്നിലുളളത്. നിലവില്‍ ഇന്റര്‍നാഷണല്‍ ഗോളുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോ. ഇറാന്‍ ഇതിഹാസം അലി ദെയാണ് മുന്നില്‍. ഇറാനായി 109 ഗോളുകളാണ് അലി നേടിയിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തില്‍ സ്‌പെയിനിനെതിരെ നേടിയ ഹാട്രിക്ക് അടക്കം ഈ ലോകകപ്പില്‍ റൊണാള്‍ഡോയ്ക്ക് നാലു ഗോളുകളായി.
First published: June 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍