• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗോള്‍ ദാഹം അടങ്ങാതെ റൊണാള്‍ഡോ; ആദ്യ പകുതിയിൽ പോർച്ചുഗൽ മുന്നിൽ

news18india
Updated: June 20, 2018, 6:21 PM IST
ഗോള്‍ ദാഹം അടങ്ങാതെ റൊണാള്‍ഡോ; ആദ്യ പകുതിയിൽ പോർച്ചുഗൽ മുന്നിൽ
news18india
Updated: June 20, 2018, 6:21 PM IST
മോസ്‌കോ: ഗ്രൂപ്പ് ബിയിലെ ഇന്നത്തെ ആദ്യ മത്സരത്തിൽ മൊറോക്കോയ്‌ക്കെതിരെ ആദ്യ പകുതി പിന്നിടുമ്പോൾ പോര്‍ച്ചുഗല്‍ മുന്നിൽ. സ്‌പെയിനിനെതിരെ നിര്‍ത്തിയിടത്തു നിന്ന് ഗോളടി തുടരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ് നാലാം മിനിറ്റിൽ പോർച്ചുഗലിനെ മുന്നിലെത്തിച്ചത്.

നാലാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ തകര്‍പ്പന്‍ ഹോഡറിലൂടെ റൊണാള്‍ഡോ വലയിലെത്തിക്കുകയായിരുന്നു. ഈ ലോകകപ്പില്‍ റൊണാള്‍ഡോയുടെ നാലാം ഗോളാണിത്.

15-ാം തീയതി സ്‌പെയിനിനെതിരെ നടന്ന ആദ്യ മത്സരത്തില്‍ റൊണാള്‍ഡോ ഹാട്രിക്ക് നേടിയിരുന്നു. 4, 44, 88 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. ഇപ്പോഴിതാ മൊറോക്കോയ്‌ക്കെതിരായ മത്സരത്തിലും നാലാം മിനിറ്റില്‍ അദ്ദേഹം ഗോള്‍ നേടി.

 
First published: June 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍