• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

12 വര്‍ഷത്തിനു ശേഷം സ്വീഡന് വിജയത്തുടക്കം; ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചത് 1-0 ന്

news18india
Updated: June 18, 2018, 7:45 PM IST
12 വര്‍ഷത്തിനു ശേഷം സ്വീഡന് വിജയത്തുടക്കം; ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചത് 1-0 ന്
news18india
Updated: June 18, 2018, 7:45 PM IST
മോസ്‌കോ: ഗ്രൂപ്പ് എഫിലെ ഇന്നത്തെ മത്സരത്തില്‍ ദക്ഷിണ കൊറിയക്കെതിരെ സ്വീഡന് വിജയത്തുടക്കം. 65-ാം മിനിറ്റില്‍ നായകന്‍ ആന്ദ്രെസ് ഗ്രാന്‍ക്വിസ്റ്റ് നേടിയ പെനാല്‍റ്റി ഗോളിലാണ് സ്വീഡന്റെ വിജയം. കിം വിന്‍ മൂന്‍ ക്ലാസനെ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി. ആദ്യം റഫറി അപ്പീല്‍ അവഗണിച്ചു. പിന്നീട് വീഡിയോ റഫറി സംവിധാനത്തിലൂടെയാണ് പെനാല്‍റ്റി വിധിച്ചത്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമുള്ള മടങ്ങിവരവ് സ്വീഡന്‍ വിജയത്തിലൂടെ ആഘോഷമാക്കി. ശാരീരികമായ മത്സരമായിരുന്നു മോസ്‌കോയില്‍ അരങ്ങേറിയത്. കയ്യാങ്കളി കണ്ട മത്സരത്തില്‍ മേല്‍ക്കൈ സ്വീഡനു തന്നെയായിരുന്നു.



നല്ല ബോള്‍ പൊസഷനും മികച്ച മുന്നേറ്റങ്ങളും സ്വീഡന്‍ കാഴ്ച വെച്ചുവെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. കൊറിയക്കാരുടെ കടുത്ത ടാക്ലിങ്ങില്‍ പലപ്പോഴും സ്വീഡിഷ് താരങ്ങള്‍ വലഞ്ഞു. അതിനിടയില്‍ ദക്ഷിണ കൊറിയയുടെ ഡിഫന്‍ഡര്‍ കിം മിന്‍ വൂ പരിക്കേറ്റ് പുറത്തുപോയി. മുന്നേറ്റ താരം കിം ഷിന്‍ വൂക്കിന് മഞ്ഞക്കാര്‍ഡും ലഭിച്ചു.
First published: June 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍