• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലുഷ്‌നിക്കിയിലെ ഒരു പഴയ റൊണാള്‍ഡോ ഹെഡര്‍ കഥ

news18india
Updated: June 21, 2018, 12:56 PM IST
ലുഷ്‌നിക്കിയിലെ ഒരു പഴയ  റൊണാള്‍ഡോ ഹെഡര്‍ കഥ
news18india
Updated: June 21, 2018, 12:56 PM IST
മോസ്‌കോ: കളിക്കാരുടെ കാര്യമെടുത്താല്‍ ചിലര്‍ക്ക് ചില വേദികള്‍ ഭാഗ്യത്തിന്റേതാകും. സച്ചിന്‍
തെണ്ടുല്‍ക്കറുടെ കരിയറിലെ അഞ്ചു വിക്കറ്റ് നേട്ടങ്ങളെല്ലാം കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തിലായിരുന്നു എന്നത് ഒരു ഉദാഹരണം. മോസ്‌കോയില്‍ ലുഷ്‌നിക്ക് സ്റ്റേഡിയവും ക്രിസ്റ്റിയാനോ റൊണാള്‍ഡോയും തമ്മില്‍ ഇത്തരത്തില്‍ ഒരു മുന്‍കാല ബന്ധമുണ്ട്.

ഗ്രൂപ്പ് ബിയില്‍ ബുധനാഴ്ച നടന്ന മത്സരത്തില്‍ റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയെ മറികടന്നിരുന്നു. നാലാം മിനിറ്റിലെ ഹെഡര്‍ ഗോളിലൂടെ കരിയറിലെ 85-ാം ഗോളും അദ്ദേഹം കണ്ടെത്തി. ഇതോടെ രാജ്യാന്തര മത്സരങ്ങളില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍ എന്ന

റെക്കോര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി.

ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ റൊണാള്‍ഡോയുടെ ആദ്യ മത്സരമല്ല ഇത്. റൊണാള്‍ഡോയ്ക്കും ഈ സ്‌റ്റേഡിയത്തിനും പറയാന്‍ പത്തുവര്‍ഷം പഴക്കമുള്ള ഒരു ഹെഡറിന്റെ കഥ കൂടിയുണ്ട്. 2008-ല്‍ റൊണാള്‍ഡോ മാഞ്ചസ്റ്ററിനു വേണ്ടി കളിക്കുന്ന സമയം. ഇന്ന് കാണുന്ന മികവിലേക്ക് റൊണാള്‍ഡോ അടുക്കുന്ന കാലമാണ് അത്.

മെയ് 21-ന് ചെല്‍സിക്കെതിരെയുള്ള ചാമ്പ്യന്‍സ് ലീഗ് ഫൈനലിനായി സര്‍ അലക്‌സ് ഫെര്‍ഗൂസനും സംഘവും മോസ്‌കോയിലെ ലുഷ്‌നിക്കി സ്‌റ്റേഡിയത്തില്‍. അന്ന് 26-ാം മിനിറ്റില്‍ വെസ് ബ്രൗണിന്റെ പാസില്‍ നിന്ന് ഇതുപോലൊരു റൊണാള്‍ഡോ ഹെഡറാണ് മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചത്. എന്നാല്‍ ഇടവേളയ്ക്കു തൊട്ടുമുന്‍പ് ഫ്രാങ്ക് ലാംപാര്‍ഡ് ചെല്‍സിയെ ഒപ്പമെത്തിച്ചു.

ഒടുവില്‍ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ ചെല്‍സിയെ മറികടന്ന് റൊണാള്‍ഡോ മാഞ്ചസ്റ്ററിനൊപ്പം കരിയറിലെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി. എന്നാല്‍ ഷൂട്ടൗട്ടില്‍ ഒരു കിക്ക് റൊണാള്‍ഡോ പാഴാക്കിയിരുന്നു.
Loading...

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം പുഷ്‌കാസിന്റെ റെക്കോര്‍ഡ് ഗോളിലൂടെ മറികടന്നാണ് ലുഷ്‌നിക്കിയിലേക്കുള്ള മടങ്ങിവരവ് അദ്ദേഹം ആഘോഷിച്ചത്. ജൂലൈ 14-ന് ഇതേ വേദിയിലാണ് ലോകകപ്പ് ഫൈനല്‍. റൊണാള്‍ഡോയുടെ ഭാഗ്യ ഗ്രൗണ്ട് അദ്ദേഹത്തോടൊപ്പം കിരീട നേട്ടം ആഘോഷിക്കുമോ? കാത്തിരിക്കാം.
First published: June 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626