വിമര്‍ശകരുടെ വായടപ്പിക്കാന്‍ മിശിഹാ തന്റെ മാന്ത്രിക കാലുകള്‍ പ്രയോഗിക്കുമോ?
news18india
Updated: June 21, 2018, 10:21 PM IST
news18india
Updated: June 21, 2018, 10:21 PM IST
മെസിയുടെയും അര്‍ജന്റീനയുടെയും ആത്മവിശ്വാസമാണ് ഐസ്ലന്ഡ് ഗോളി ഹാള്‍ദോര്‍സണ്‍ അന്ന് തട്ടിയകറ്റിയത്. ഗ്രൂപ്പ് ഡിയില്‍ ഇന്ന് ക്രൊയേഷ്യക്കെതിരെ രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ആ ആത്മവിശ്വാസമാണ് അര്‍ജന്റീനയ്ക്ക് തിരിച്ചുപിടിക്കേണ്ടത്. അതിന് മെസി തിളങ്ങണം.
റഷ്യന്‍ ലോകകപ്പിലെ ആദ്യജയം തേടി അര്‍ജന്റീനയും മെസിയും ഇന്ന് ക്രൊയേഷ്യയെ നേരിടുകയാണ്. ആദ്യമത്സരം സമനിലയിലായതിനാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് ജയം ആവശ്യമാണ്. ക്രൊയേഷ്യയാവട്ടെ നൈജീരിയയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലും.
മെസിയുടെ ആത്മവിശ്വാസത്തിനും അര്‍ജന്റീനയുടെ വിജയത്തിനും ഒരു ഗോളിന്റെ അന്തരമേ ഒള്ളൂ.
ഐസ്ലന്ഡിനെതിരായ പെനാല്‍റ്റി നഷ്ടത്തിലൂടെ കളഞ്ഞുപോയ ആത്മവിശ്വാസം മെസി ഇന്ന് തിരികെ പിടിക്കുമോ? പ്രതീക്ഷകളുടെ മുള്‍മുനയിലാണ് മെസി ഇന്ന് ബൂട്ടുകെട്ടുകയെന്നത് തീര്‍ച്ച. ഒരുപക്ഷേ ഒരു മത്സരത്തിനിറങ്ങുമ്പോള്‍ ഒരു കായികതാരം അനുഭവിക്കുന്ന ഏറ്റവും വലിയ സമ്മര്ദവുമായാകും മെസി ഇന്ന് മൈതാനത്ത് കാലുകുത്തുക.
അതിനെ അതിജീവിക്കാന്‍ ഫുട്ബോളിന്റെ മിശിഹായ്ക്കാകുമോ? മുന്‍പ് പലതവണ ഇത്തരം പ്രതിബന്ധങ്ങള്‍ മെസി മറികടന്നിട്ടുണ്ട്. മറഡോണയ്ക്ക് ശേഷം അര്‍ജന്റീന ഇത്രയ്ക്ക് പ്രതീക്ഷയര്‍പ്പിച്ച കാലുകളില്ല. ബാര്സയില് മെസിയുടെ നിഴലുകളായിരുന്ന സാവിയും ഇനിയെസ്റ്റയും മെസിക്കൊപ്പം അര്ജന്റീനയിലില്ല. എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചിരുന്ന ഒരു മധ്യനിരയുടെ ഭാഗമായിരുന്നു മെസി. അതാണ് അദ്ദേഹത്തിന് അര്‍ജന്റീനയില്‍ ലഭിക്കാതെ പോകുന്നത്.
എങ്കിലും മെസി തിരിച്ചുവന്നിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പില്‍ ഏതാണ്ട് ഒറ്റയ്ക്കു തന്നെയാണ് അദ്ദേഹം അര്‍ജന്റീനയെ ഫൈനലിലേക്ക് നയിച്ചത്. ക്രിസ്റ്റ്യാനോയെ മുന്‍നിര്‍ത്തി മെസി ഫാന്‍സിനെ കളിയാക്കുന്നവരുടെ വായടപ്പിക്കാന്‍ മിശിഹാ ഇന്ന് തന്റെ മാന്ത്രിക കാലുകള്‍ പ്രയോഗിക്കുമോ? കാത്തിരുന്ന് കാണാം.
റഷ്യന്‍ ലോകകപ്പിലെ ആദ്യജയം തേടി അര്‍ജന്റീനയും മെസിയും ഇന്ന് ക്രൊയേഷ്യയെ നേരിടുകയാണ്. ആദ്യമത്സരം സമനിലയിലായതിനാല്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് ജയം ആവശ്യമാണ്. ക്രൊയേഷ്യയാവട്ടെ നൈജീരിയയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലും.

Loading...