ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയ്ക്കെതിരെ ഫ്രാൻസിന്റെ തിരിച്ചുവരവ്. രണ്ടാം പകുതിയില്‍ പെനാൽറ്റിയുൾപ്പെടെ കിട്ടിയ അവസരം മുതലാക്കി എംബാപ്പെ. 80-ാം മിനുട്ടിൽ പെനാൽറ്റിയും 81 മിനിറ്റും എംബാപ്പെ അർജന്റീന വലകുലുക്കി. എംബാപ്പെയുടെ ഇരട്ട ഗോളുകളോടെ നേടി ഫ്രാൻസ് സമനില നേടി.
ഫ്രാൻസിനെതിരെ ആദ്യപകുതിയിൽ അർജന്റീന രണ്ട് ഗോളിന് മുന്നിലായിരുന്നു. 23-ാം മിനിട്ടിൽ നായകൻ ലയണൽ മെസിയും 36-ാം മിനിട്ടിൽ എഞ്ചൽ ഡി മരിയയുമാണ് അർജന്റീനയ്ക്കായി ഗോളുകൾ നേടിയത്. പെനാൽറ്റി കിക്കിൽനിന്നാണ് മെസി ലക്ഷ്യം കണ്ടത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ഡി മരിയയുടെ ഗോൾ.
മത്സരത്തിന്റെ തുടക്കം മുതൽ മത്സരത്തിൽ വ്യക്തമായ മുൻതൂക്കമാണ് അർജന്റീനയ്ക്ക് ഉണ്ടായിരുന്നു. നിരന്തരം ഇരമ്പിയാർത്ത അർജന്റീനൻ താരങ്ങളെ തടയാൻ ഫ്രാൻസ് പ്രതിരോധം നന്നേ വിയർത്തു. ഡിമരിയയെ ഡെംബലെ ഫൌൾ ചെയ്തതിനാണ് അർജന്റീനയ്ക്ക് പെനാൽറ്റി ലഭിച്ചത്. കിക്കെടുത്ത മെസി അനായാസം ലക്ഷ്യം കണ്ടു. ഗോൾ വീണതോടെ ഫ്രാൻസ് ഉണർന്ന് കളിക്കാൻ ശ്രമിച്ചു. എന്നാൽ അർജന്റീന ആക്രമണം തുടർന്നു. 36-ാം മിനിട്ടിൽ ഫ്രഞ്ച് പ്രതിരോധത്തിലെ വിള്ളൽ മുതലെടുത്ത് മാക്അലിസ്റ്റർ നീട്ടി നൽകിയ പാസിൽനിന്ന് ഡിമരിയ ലക്ഷ്യം കാണുകയായിരുന്നു.
അര്‍ജന്റീന 4-4-2 ശൈലിയിലാണ് കളിക്കുന്നത്. ഫ്രാന്‍സ് 4-2-3-1 ശൈലിയിലുമാണ് മൈതാനത്തിറങ്ങിയിരിക്കുന്നത്. മത്സരത്തിന്റെ തുടക്കത്തിൽ അർജന്റീനയുടെ മുന്നേറ്റമാണ് നടക്കുന്നത്.
ഫ്രാന്‍സും രണ്ട് മാറ്റങ്ങളുമായാണ് കളിക്കുന്നത്. കൊനാറ്റെയ്ക്ക് പകരം ഉപമെക്കാനോയും ഫൊഫാനയ്ക്ക് പകരം റാബിയോയും ടീമിലിടം നേടി. അര്‍ജന്റീന ടീമില്‍ ഒരു മാറ്റമാണുള്ളത്. പരെഡെസിന് പകരം ഏയ്ഞ്ജല്‍ ഡി മരിയ ടീമിലിടം നേടി. മൂന്നാം കിരീടമാണ് അർജന്റീനയുടെയും ലക്ഷ്യം.
അർജന്റീന ടീം- എമിലിയാനോ മാർട്ടിനസ്(ഗോൾകീപ്പർ), നഹ്യുവേൽ മൊളിന, ക്രിസ്റ്റ്യൻ റൊമേരോ, നിക്കോളാസ് ഓട്ടമെൻഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, അലെക്സിസ് മാക്അലിസ്റ്റർ, എയ്ഞ്ചൽ ഡി മരിയ, ലയണൽ മെസി, ജൂലിയൻ ആൽവാരെസ്.
ഫ്രാന്‍സ് സ്റ്റാര്‍ട്ടിംഗ് ഇലവന്: ലോറിസ് – കൗണ്ടേ, വരാനെ, ഉപമെക്കാനോ, ഹെർണാണ്ടസ് – ഗ്രീസ്മാൻ, ചൗമെനി, റാബിയോറ്റ് – ഒ.ഡെംബെലെ, എംബാപ്പെ, ജിറൂദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.