• HOME
  • »
  • NEWS
  • »
  • sports
  • »
  • ലോകകപ്പ് 2022 ലൈവ് സ്ട്രീം: Hype Mode പുതിയ ഫീച്ചറുമായി ജിയോ സിനിമ

ലോകകപ്പ് 2022 ലൈവ് സ്ട്രീം: Hype Mode പുതിയ ഫീച്ചറുമായി ജിയോ സിനിമ

ഹൈപ്പ് മോഡ് എന്ന ഫീച്ചറോടെയാണ് പുതിയ അപ്ഡേറ്റ് ഇറക്കിയിരിക്കുന്നത്. ആൻഡ്രോയിഡിലും ഐഒഎസിലും ജിയോസിനിമ വെബിലും പുതിയ അപ്‌ഡേറ്റ് ലഭ്യമാണ്

  • Share this:
    ലോകകപ്പ് ഫുട്ബോൾ ലൈവായി കാണുന്ന ഇന്ത്യൻ ആരാധകരെ സംബന്ധിച്ചിടത്തോളം ആദ്യ ദിവസങ്ങൾ ചെറിയ നിരാശയുടേതായിരുന്നു. ലൈവ് സ്ട്രീമിങ്ങിനിടെ ബഫറിങ് പ്രശ്‌നങ്ങൾ ഉണ്ടായതാണ് കാരണം. ഇന്ത്യയിൽ ജിയോ സിനിമ ആപ്പ് വഴിയാണ് ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ ഓൺലൈൻ സ്ട്രീമിങ്ങ്. പ്രശ്നം പരിഹരിക്കുന്നതിനായി ഏറ്റവും പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. പുതിയ അപ്ഡേറ്റ് ബഫറിങ്ങ് പ്രശ്നം പരിഹരിക്കുമെന്നും ഓൺലൈൻ സ്ട്രീമിംഗിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

    ഹൈപ്പ് മോഡ് എന്ന ഫീച്ചറോടെയാണ് പുതിയ അപ്ഡേറ്റ് ഇറക്കിയിരിക്കുന്നത്. ആൻഡ്രോയിഡിലും ഐഒഎസിലും ജിയോസിനിമ വെബിലും പുതിയ അപ്‌ഡേറ്റ് ലഭ്യമാണ്. ലോകകപ്പ് മത്സരങ്ങൾ പല ആം​ഗിളുകളിൽ നിന്നും കാണാനും ഹൈപ്പ് മോഡിലൂടെ സാധിക്കും. കൂടാതെ. ഇരു ടീമുകളെക്കുറിച്ചും മത്സരത്തെക്കുറിച്ചുമുള്ള വിശദാംശങ്ങളും അറിയാനാകും. തത്സമയ സ്ട്രീമിങ്ങിന്റെ സമയത്തു മാത്രമേ ഹൈപ്പ് മോഡ് ലഭ്യമാകൂ.

    Also Read- ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് ദേശീയ ഗാനം ആലപിക്കാതെ ഇറാൻ ടീം; സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്തുണ

    ഫുൾ സ്ക്രീനിൽ മാത്രമേ ഹൈപ്പ് മോഡ് ലഭിക്കുകയുള്ളൂ. ഫോൺ ഫുൾ സ്ക്രീൻ ആക്കിയതിനു ശേഷം സ്ക്രീനിന്റെ മുകളിൽ ഇടതുവശത്ത് ഹൈപ്പ് മോഡ് എന്നു കാണാം. നാല് ബട്ടണുകൾ ഉൾപ്പെടുന്നതാണ് ഹൈപ്പ് മോഡ്. മത്സരത്തെക്കുറിച്ചുള്ള സ്റ്റാറ്റിസ്റ്റിക്സ് ഉൾക്കൊള്ളുന്നതാണ് ഇതിൽ ആദ്യത്തേത്. പല ആംഗിളുകളിൽ കാണാൻ സഹായിക്കുന്നതാണ് രണ്ടാമത്തെ ബട്ടൺ. മൂന്നാമത്തെ ബട്ടൺ വഴി കളിയിലെ പ്രധാന ഹൈലറ്റുകൾ ഉൾക്കൊള്ളുന്ന മികച്ച ആം​ഗിൾ കാണിക്കുന്നതാണ്. സെറ്റിങ്ങ്സ് ക്രമീകരിക്കുന്നതിനാണ് നാലാമത്തെ ബട്ടൺ.

    മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, ബംഗാളി എന്നിങ്ങനെ നിരവധി ഭാഷാ ഫീഡുകളിൽ ജിയോസിനിമ ആപ്പ് തത്സമയ സ്ട്രീമിങ് ലഭ്യമാക്കുന്നുണ്ട്.
    Published by:Rajesh V
    First published: