• HOME
  • »
  • NEWS
  • »
  • sports
  • »
  • Qatar World Cup | ഖത്തർ ലോകകപ്പിനും ഇറ്റലിയില്ല; യോഗ്യത നേടാതെ പുറത്ത്; മുൻ ചാംപ്യൻമാർ ഇല്ലാതെ തുടർച്ചയായ രണ്ടാം ലോകകപ്പ്

Qatar World Cup | ഖത്തർ ലോകകപ്പിനും ഇറ്റലിയില്ല; യോഗ്യത നേടാതെ പുറത്ത്; മുൻ ചാംപ്യൻമാർ ഇല്ലാതെ തുടർച്ചയായ രണ്ടാം ലോകകപ്പ്

ഇത്തവണ ഖത്തറിൽ (Qatar World Cup) കളിപ്രേമികൾക്ക് ഇറ്റാലിയൻ പ്രതിരോധ ഫുട്ബോളിന്‍റെ മനോഹാരിതയാണ് നഷ്ടമാകുന്നത്. 

Italy-out_World-cup

Italy-out_World-cup

  • Share this:
    റോം: ഫുട്ബോളിലെ പരമ്പരാഗത ശക്തികളിലൊന്നായ ഇറ്റലി (Italy) തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് (World Cup) യോഗ്യത നേടാനാകാതെ പുറത്ത്. ദുർബലരായ നോർത്ത് മാസിഡോണിയയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെയാണ് തുടർച്ചയായ രണ്ടാം ലോകകപ്പിലും യോഗ്യത നേടാനാകാതെ ഇറ്റലി പുറത്തായത്. നിലവിലെ യൂറോകപ്പ് ജേതാക്കൾ കൂടിയാണ് ഇറ്റലി. ഇതോടെ ഇത്തവണ ഖത്തറിൽ (Qatar World Cup) കളിപ്രേമികൾക്ക് ഇറ്റാലിയൻ പ്രതിരോധ ഫുട്ബോളിന്‍റെ മനോഹാരിതയാണ് നഷ്ടമാകുന്നത്.

    യോഗ്യതാ മത്സരത്തിൽ 92-ാം മിനുട്ടിൽ അലക്‌സാണ്ടർ ട്രൈകോവ്‌സ്‌കി നേടിയ ഗോളാണ് 2006 ലെ ലോകജേതാക്കളായ അസൂറികളുടെ വഴിയടച്ചത്. തുടക്കം മുതൽ ഉറച്ച പ്രതിരോധമാണ് നോർത്ത് മാസിഡോണിയ പുറത്തെടുത്തത്. ആക്രമണം ശക്തമാക്കിയെങ്കിലും ഇറ്റലിക്ക് നിർഭാഗ്യത്തിന്‍റെ ദിനം കൂടിയായിരുന്നു. ഗോളെന്ന് ഉറച്ച നാല് അവസരങ്ങൾ മാസിഡോണിയയുടെ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.

    Also Read- 25-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ലോക ഒന്നാം നമ്പർ ടെന്നീസ് താരം ആഷ്‌ലീ ബാർട്ടി; താരത്തിന്റെ ആസ്തി എത്രയെന്നോ?

    മറ്റൊരു പ്ലേഓഫിൽ പൊരുതിക്കളിച്ച തുർക്കിയെ ഒന്നിനെതിരെ മൂന്നു ഗോളിന് തകർത്ത് പോർച്ചുഗൽ, നിർണായകമായ ഫൈനൽ പ്ലേഓഫിന് യോഗ്യത നേടി. നോർത്ത് മാഡിസോണിയയുമായിട്ടായിരിക്കും പറങ്കികളുടെ പ്ലേ ഓഫ് ഫൈനൽ. ഈ മാസം 29നാണ് ഫൈനൽ പ്ലേ ഓഫ്.

    Also Read- BYJU'S |ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറായി ഇന്ത്യന്‍ കമ്പനി ബൈജൂസ് എഡ്‌ടെക്

    അതേസമയം ഏഷ്യയിൽനിന്ന് ജപ്പാനും സൗദി അറേബ്യയും ലോകകപ്പിന് യോഗ്യത നേടി. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജപ്പാന്‍ ഓസ്‌ട്രേലിയയെ 2-0ന് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ ഏഴാം തവണയും ഫിഫ ലോകകപ്പ് ഫൈനലിന് യോഗ്യത നേടിയത്. ഏഷ്യ ഗ്രൂപ്പ് ബി മത്സരത്തിലാണ് ജപ്പാന്റെ ജയം. ഓസ്‌ട്രേലിയയിലെ സ്റ്റേഡിയത്തില്‍ നടന്ന കളിയുടെ അവസാന മിനിറ്റുകളില്‍ ജാപ്പനീസ് വിംഗര്‍ കൗരു മിറ്റോമ രണ്ട് ഗോളുകള്‍ നേടി – 89-ഉം 94-ഉം മിനിറ്റില്‍ ആയിരുന്നു ഗോളുകള്‍. സോക്കർ ലോകത്ത് സമുറായി ബ്ലൂ എന്ന് അറിയപ്പെടുന്ന ജപ്പാന്‍ 1998 മുതല്‍ ലോകകപ്പില്‍ സ്ഥിരം സാന്നിദ്ധ്യമാണ്.

    Summary- Italy, one of the traditional powers in football, is out for the second time in a row without qualifying for the World Cup. Italy were knocked out of the second consecutive World Cup after a goalless draw against a weakened North Macedonia. Italy are also the current Euro Cup winners. With this, the beauty of Italian defensive football will be lost to the fans in Qatar (Qatar World Cup) this time.
    Published by:Anuraj GR
    First published: