ലോകകപ്പ് ഫുട്ബോളിൽ അർജന്റീന- സൗദി അറേബ്യ മത്സരം തുടങ്ങി. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിൽ സൗദി അറേബ്യയ്ക്കെതിരെ അർജന്റീന ഒരു ഗോളിന്റെ ലീഡ് നേടി. സൗദി അറേബ്യൻ ബോക്സിനുള്ളിൽ ലിയാൻഡ്രോ പരേദസിനെ സൗദി താരം അൽ ബുലയാഹി വീഴ്ത്തിയതിനു ലഭിച്ച പെനൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് മെസ്സി അർജന്റീനയ്ക്ക് ലീഡ് സമ്മാനിച്ചത്. അപരാജിതരായി 36 മത്സരങ്ങൾ എന്ന പകിട്ടോടെയാണ് ഇന്ന് അർജന്റീന ലുസൈൽ സ്റ്റേഡിയത്തിൽ സൗദി അറേബ്യയ്ക്കെതിരെ മത്സരത്തിന് ഇറങ്ങുന്നത്. ഇതേ ലുസൈൽ സ്റ്റേഡിയത്തിൽ ഡിസംബർ 18നാണ് ലോകകപ്പിന്റെ ഫൈനൽ.