ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റീമാച്ച്. മത്സരങ്ങൾക്കായി ദോഹയിലേക്കു തിരിക്കുന്നതിന് മുമ്പാണ് അദ്ദേഹം 28 അംഗ ടീമിനെ പ്രഖ്യാപിച്ചത്. ഖത്തറിൽ നടക്കുന്ന 2022 ലോകകപ്പ്, ചൈനയിൽ 2023ൽ ഏഷ്യൻ കപ്പ് ക്വാളിഫയർ എന്നീ ടൂർണ്ണമെന്‍റുകളിൽ പ്രവേശനം നേടുന്നതിനായി നടക്കുന്ന മൂന്നു മത്സരങ്ങൾക്കുള്ള ടീമിനെയാണ് സ്റ്റീമാച്ച് പ്രഖ്യാപിച്ചത്.
കോവിഡ് ബാധയേറ്റതു മൂലം ഒമാൻ, യുഎഇ എന്നിവർക്കെതിരായ കഴിഞ്ഞ മത്സരങ്ങൾ നഷ്‌ടമായ സുനിൽ ഛേത്രി ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദ്, ആഷിഖ് കുരുണിയൻ എന്നിവരും 28 അംഗ ടീമിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ജൂൺ 3നു കരുത്തരായ ഖത്തറിനെതിരെയാണ് ഇന്ത്യയുടെ ആദ്യത്ത മത്സരം നടക്കുക.
മെയ് 15 മുതൽ ഡൽഹിയിലെ ബയോ ബബിളിൽ കഴിയുന്ന താരങ്ങൾ യാത്ര ചെയ്യുന്നതിന് 48 മണിക്കൂർ മുൻപെടുത്ത നെഗറ്റിവ് ആർട്ടിപിസിആർ പരിശോധനാ റിപ്പോർട്ട് ഹാജരാക്കണം. കോവിഡ് മഹാമാരി വ്യാപിച്ചതു മൂലം പരിശീലനക്യാമ്പ് വൈകി തുടങ്ങിയതും ദുബായിൽ വെച്ചു നടക്കാനിരുന്ന സൗഹൃദ മത്സരം നഷ്ടമായതുമെല്ലാം കൊണ്ട് അനുകൂലമായ സാഹചര്യത്തിലല്ല ലോകകപ്പ് യോഗ്യത മത്സരങ്ങൾ നടക്കുന്നതെന്ന് ഇന്ത്യൻ പരിശീലകൻ പറഞ്ഞു.
Also Read-
മാഞ്ചസ്റ്റർ സിറ്റി ആരാധകർക്ക് ഷെയ്ഖ് മൻസൂറിന്റെ സ്നേഹ സമ്മാനം; ചാമ്പ്യൻസ് ലീഗ് ഫൈനൽ കാണാൻ പോകുന്ന ആരാധകരുടെ മുഴുവൻ ചിലവും വഹിക്കുംജൂൺ മൂന്നിന് രാത്രി ഇന്ത്യൻ സമയം 10.30നാണ് ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരം നടക്കുന്നത്. അതിനു ശേഷം ജൂൺ 7ന് രാത്രി 7.30ന് ബംഗ്ലാദേശിനെയും ജൂൺ 15നു രാത്രി 7.30നു അഫ്‌ഗാനിസ്ഥാനെയും ഇന്ത്യ നേരിടും. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ സ്റ്റാർ സ്പോർട്സ് ചാനലുകളിൽ സംപ്രേഷണം ചെയ്യുമെന്ന് സ്റ്റാർ നെറ്റ്‌വർക്ക് അറിയിച്ചു. നേരത്തെ ഇന്ത്യയുടെ മത്സരങ്ങൾ നടന്നപ്പോൾ ഇന്ത്യയിൽ ഒരു ചാനലുകളിലും സംപ്രേഷണം ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ആരാധക പ്രതിഷേധവും ഉയർന്നിരുന്നു. ഇത്തവണ ഐപിഎൽ പാതിവഴിയിൽ നിർത്തിയത് സ്റ്റാർ നെറ്റ്‌വർക്കിന് വലിയ തിരിച്ചടിയായിരുന്നു. ഇതേ തുടർന്ന് ഉണ്ടായ നഷ്ടം മറികടക്കുക എന്ന ലക്ഷ്യം കൂടി മുന്നിൽ കണ്ടാവും ഇത്തരത്തിൽ ഒരു തീരുമാനം.
ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം:
ഗോൾകീപ്പർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ധീരജ് സിങ്
ഡിഫൻ്റർമാർ: പ്രീതം കോട്ടൽ, രാഹുൽ ഭേക്കെ, നരേന്ദർ ഗെഹ്ലോട്, ചിൻഗ്ലെൻസന സിങ്, സന്ദേശ് ജിംഗൻ, ആദിൽ ഖാൻ, ആകാശ് മിശ്ര, സുബാഷിഷ് ബോസ്
മിഡ്‌ഫീൽഡർമാർ: ഉദാന്ത സിങ്, ബ്രണ്ടൻ ഫെർണാണ്ടസ്, ലിസ്റ്റൻ കോളാസോ, റൗളിൻ ബോർജസ്, ഗ്ലാൻ മാർട്ടിൻസ്, അനിരുദ്ധ് ഥാപ്പ, പ്രണോയ് ഹൽദാർ, സുരേഷ് സിങ്, ലാലെങ്മാവിയ റാൾട്ടെ, സഹൽ അബ്ദുൽ സമദ്, യാസിർ മൊഹമ്മദ്, ലാൽറിൻസുവാല ചാങ്‌തെ, ബിപിൻ സിങ്, ആഷിഖ് കുരുണിയൻ
ഫോർവേഡുകൾ: സുനിൽ ഛേത്രി, ഇഷാൻ പണ്ഡിത, മൻവീർ സിംഗ്
Summary-FIFA World Cup qualifiers: Chhetri, Sahal, Brandon returns as Stimac names 28-man India squad
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.