• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഗ്രൂപ്പ് ചാമ്പ്യൻപട്ടം തേടി ഇംഗ്ലണ്ടും ബെൽജിയവും ഇന്നിറങ്ങും

news18india
Updated: June 28, 2018, 8:35 AM IST
ഗ്രൂപ്പ് ചാമ്പ്യൻപട്ടം തേടി ഇംഗ്ലണ്ടും ബെൽജിയവും ഇന്നിറങ്ങും
news18india
Updated: June 28, 2018, 8:35 AM IST
മോസ്കോ: ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ ഇന്ന് പരസ്പരം ഏറ്റുമുട്ടും. റഷ്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇംഗ്ലണ്ടും ബെൽജിയവും തമ്മിലാണ് ഗ്രൂപ്പ് ജിയിലെ പ്രധാനമത്സരം. ഇതുവരെ ഒരു കളിയിലും വിജയിക്കാത്ത പാനമയും ടുണീഷ്യയും മറ്റൊരു മത്സരത്തിൽ ഏറ്റുമുട്ടും.

ഗ്രൂപ്പ് ജിയിലെ ഗ്രൂപ്പ് ജേതാക്കളെ കണ്ടെത്താൻ ബെൽജിയവും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ആദ്യ റൌണ്ടിലെ ഒരു ഫൈനലിനായിരിക്കും കാലിൻഗ്രാഡ് സാക്ഷ്യം വഹിക്കുക. പ്രീമിയർ ലീഗിലെ വമ്പൻ ക്ലബ്ബുകളുടെ കുന്തമുനകളാണ് ഇരു ടീമിന്‍റെയും കരുത്ത്. ഈഡൻ ഹസാർഡും കെവിൻ ഡി ബ്രൂണൈയും ബാത്ഷൂവായുമടങ്ങുന്ന ബെൽജിയൻ മുന്നേറ്റനിര ഇംഗ്ലീഷ് പ്രകതിരോധത്തിന് ഭീഷണിയായേക്കും. ടോപ് സ്കോറർ റൊമേലു ലുക്കാക്കു പരിക്കുമൂലം പുറത്തിരിക്കാനാണ് സാധ്യത.

ഹാരി കെയ്നും റഹിം സ്റ്റെർലിങ്ങും ജെസി ലിങ്കാഡുമടങ്ങുന്ന ഇംഗ്ലീഷ് യുവനിരയും അപകടകാരികളാണ്. ഡെലെ അലിയും റാഷ്ഫോഡുമടങ്ങുന്ന അവരുടെ മധ്യനിരയും ബെൽജിയത്തിന്‍റെ സുവർണനിരക്ക് ഭീഷണിയാവും. പ്രീക്വാർട്ടർ നേരത്തെ ഉറപ്പിച്ചിട്ടുണ്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യൻമാരാവാൻ തന്നെയാവും ഇരു ടീമുകളും ശ്രമിക്കുക. രാത്രി 11.30 നാണ് മത്സരം. 11.30ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ പാനമ ടുണീഷ്യയെ നേരിടും. ഒരു മത്സരമെങ്കിലും ജയിച്ച് റഷ്യയിൽ നിന്നും മടങ്ങാനാവും ഇരു ടീമുകളും ശ്രമിക്കുക.

ഗ്രൂപ്പ് എച്ചിൽ ജപ്പാനും പോളണ്ടും സെനഗലും കൊളംബിയയും തമ്മിലാണ് ഇന്നത്ത മത്സരങ്ങൾ. പോളണ്ടിനൊഴികെ ഗ്രൂപ്പിലെ മൂന്ന് ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യതയുണ്ട്. വൈകുന്നേരം 7.30നാണ് രണ്ട് മത്സരങ്ങളും നടക്കുക. ഗ്രൂപ്പ് എച്ചിൽ നാല് പോയിന്‍റുമായി ജപ്പാനും സെനഗലുമാണ് മുന്നിൽ. മൂന്ന് പോയിന്‍റുള്ള കൊളംബിയക്കും ഇന്ന് ജയിച്ചാൽ പ്രീക്വാർട്ടറിലെത്താം. സെനഗലുമായാണ് കൊളംബിയയുടെ പോരാട്ടം.

ആദ്യമത്സരത്തിൽ പോളണ്ടിനെ തകർത്ത സെനഗൽ രണ്ടാം മത്സരത്തിൽ ജപ്പാനോട് സമനില വഴങ്ങുകയായിരുന്നു. കൊളംബിയയാണെങ്കിൽ ജപ്പാനോട് തോറ്റെങ്കിലും പോളണ്ടിനെ മൂന്നുഗോളിന് തകർത്തു. ജയം നിർബന്ധമായ മത്സരത്തിൽ കൊളംബിയ തന്നെയാകും കൂടുതൽ അക്രമകാരികളാവുക. സെനഗലിന് ഒരു സമനില മാത്രം മതിയാകും പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ.

പോളണ്ടിനെതിരെ തോൽക്കാതിരുന്നാൽ ജപ്പാനും പ്രീക്വാർട്ടറിലെത്താം. കൊളംബിയയെ തോൽപിക്കുകയും സെനഗലിനോട് സമനില പിടിക്കുകയും ചെയ്ത ഏഷ്യൻ ശക്തികൾ പോളണ്ടിനെ മറികടക്കുമെന്നു തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. എന്നാൽ ആദ്യരണ്ട് മത്സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട പോളണ്ട് ജയത്തോടെ നാട്ടിലേക്ക് മടങ്ങാനാകും ശ്രമിക്കുക.
First published: June 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626